
കോട്ടയം: അയര്‍ക്കുന്നത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമയന്നൂർ പൂതിരി അയ്യൻകുന്ന് കളത്തൂർപറമ്പിൽ സുനിൽകുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.പുറത്ത് കളിക്കാന്‍ പോയ ഇവരുടെ മകന്‍ ദേവാനന്ദ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കഴി കഴിഞ്ഞെത്തിയ ദേവാനന്ദ്, മുന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഉള്ളില്‍ നിന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് പുറകിലെ അടുക്ക വാതില്‍ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍, മഞ്ജുള നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തി. പിന്നാലെ സനല്‍കുമാറിനെ തൂങ്ങി മരിച്ച നിലയിലും കണ്ടു.
ഇതേതുടര്‍ന്ന് ദേവാനന്ദ് ബഹളം വച്ചപ്പോളാണ് അയല്‍ക്കാര്‍ വിവരമറിയുന്നത്. നാട്ടുകാര്‍ ഒടിയെത്തി പരിശോധിച്ചപ്പോള്‍ മഞ്ജുളയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ജുളയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ടുത്തിയ ശേഷം സുനില്‍ കുമാര്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.മഞ്ജുളയുടെ കഴുത്തിൽ കയര്‍ മുറുക്കിയ പാട് കണ്ടെത്തിയിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുനിൽകുമാറിന്‍റെ മൃതദേഹം പൊലീസ് എത്തിയാണ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. കൊലപാതക കാരണം വ്യക്തമല്ല. സുനിൽകുമാർ തടിപ്പണിക്കാരനും മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. ദേവാനന്ദിനെ കൂടാതെ ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്, അക്ഷര.
നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ച് കയറി; 20 പേർക്ക് പരുക്ക്
കോഴിക്കോട്: കുന്ദമംഗലം ചൂലാംവയലില്‍ ഉണ്ടായ ബസ് അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. ചൂലാംവയൽ മാക്കൂട്ടം എ യു പി സ്കൂളിന് സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെ നിർത്തിയിട്ട ലോറിയിൽ ബസ് വന്ന് ഇടിച്ചാണ് അപകടം. അടിവാരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുവശം പൂർണ്ണമായും തകർന്നു.
ബസ് യാത്രികരായ ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ബസ്സ് റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ദേശീയ പാതയിലെ ഗതാഗതം പുനസ്ഥാപിക്കാനായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam