
കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് മുകേഷ് പൊലീസിൽ കീഴടങ്ങി. ഭർത്താവ് മുകേഷ് കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; അവധിക്കു നാട്ടില്‍ വന്ന സൈനികൻ മരിച്ചു
രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം. കൊലയ്ക്ക് ശേഷം മുകേഷ് തന്നെയാണ് വിവരം പൊലീസിനെയും സുഹൃത്തുക്കളേയും വിളിച്ച് അറിയിച്ചത്. അതേസമയം, കൃത്യത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മുകേഷും ഭാര്യ അനീഷയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി അയൽവാസിയായ ജ്യോതിഷ് പറഞ്ഞു. നിലവിൽ മുകേഷ് കമ്പളക്കാട് പൊലീസിന്റ കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൊല നടക്കുമ്പോൾ മുകേഷിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. മാനസീക വെല്ലുവിളി നേരിടുന്ന ഇവരെ പൊലീസ് ബന്ധുവീട്ടിലേക്ക് മാറ്റി. മുകേഷും അനിഷയും വിവാഹം കഴിച്ചിട്ട് ഒരുവർഷമാകുന്നേയുള്ളൂ. പനമരം സ്വദേശിയാണ് അനിഷ.
https://www.youtube.com/watch?v=chergpOlCiQ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam