തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; കൊലയ്ക്ക് ശേഷം പ്രതി കാറിൽ രക്ഷപെട്ടു

Published : Jun 03, 2026, 07:51 AM IST
Thiruvananthapuram Murder

Synopsis

ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഹസീന ആണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു.

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തികൊന്നു. ഹസീന ആണ് കൊല്ലപ്പെട്ടത്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലക്ക് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇരുവരുടെയും മകളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹസീനയെ ഉടന്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹസീനയെ കഴിഞ്ഞ 30 ന് കാണാതായിരുന്നു. തൊട്ടുപിന്നാലെ സുരേഷ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഹസീന തിരിച്ചെത്തി. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തിങ്കളാഴ്ച ഇരുവരെയും മണ്ണന്തല പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. പിന്നീടാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും തർക്കമുണ്ടായതും കൊലപാതകത്തിലേക്ക് നയിച്ചതും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെരിയാറിലേക്ക് മലിന ജലം ഒഴുക്കി; ഫ്ലാറ്റിന് അരലക്ഷം പിഴ ചുമത്തി ആലുവ നഗരസഭ, ശാസ്ത്രീയ സംവിധാനം ഒരുക്കാൻ 14 ദിവസം
പൊങ്ങിക്കിടക്കും, മഞ്ഞനിറം, ഗോളാകൃതി, ജാഗ്രത വേണം, നശിപ്പിക്കരുത്, കാറ്റിന്റെ വേഗതയറിയാൻ കടലിൽ വേവ് റൈഡർ ബോയി