'ഞാൻ ഡോക്ടറാണ്, ബിഡിഎസുകാരി' മുബഷിറ പൊലീസിനോട് പറഞ്ഞു! മലപ്പുറത്തെ ഹണിട്രാപ്പിൽ കുടുതൽ വിവരങ്ങൾ പുറത്ത്

Published : Nov 05, 2023, 12:05 AM IST
 'ഞാൻ ഡോക്ടറാണ്, ബിഡിഎസുകാരി' മുബഷിറ പൊലീസിനോട് പറഞ്ഞു! മലപ്പുറത്തെ ഹണിട്രാപ്പിൽ കുടുതൽ വിവരങ്ങൾ പുറത്ത്

Synopsis

മലപ്പുറത്തെ ഹണിട്രാപ്പ്: യുവതിയെയും സുഹൃത്തിനെയും കുടുക്കിയത് തന്ത്രപരമായി

മലപ്പുറം: ഹണി ട്രാപ്പിൽ കുടുക്കി യുവാവിന്റെ പണം തട്ടാൻ ശ്രമിച്ച യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത് തന്ത്രപരമായി. ആവശ്യപ്പെട്ട പണം ചെക്ക് ആയി നൽകാമെന്ന് പറഞ്ഞു വിളിച്ചിവരുത്തിയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പെരുവള്ളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഹണിട്രാപ്പ് കേസിലെ പ്രതികളായ രണ്ടത്താണി സ്വദേശി മുബഷിറ ജുമൈല(25) മാവൂര്‍ ചെറുവാടി സ്വദേശി ഹര്‍ഷാദ്(34) എന്നിവരെ തിരൂരങ്ങാടി പൊലീസ് സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം ഗര്‍ഭിണി ആയെന്നും ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നെന്നും ഈ വിവരം പുറത്തറിയാതിരിക്കാൻ 15 ലക്ഷം രൂപ വേണമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കുമെന്നും ബന്ധപ്പെട്ടവിവരങ്ങള്‍ പുറത്തറിയിക്കുമെന്നും യുവതി പറഞ്ഞിരുന്നു.  27-കാരനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി മുബഷിറയും കൂട്ടുപ്രതിയുമായ ഹര്‍ഷാദും 50,000 രൂപയാണ് തട്ടിയെടുത്തത്. ആകെ 15 ലക്ഷം രൂപ വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 50,000 രൂപ കൈമാറിയിട്ടും പ്രതികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് വ്യാപാരി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി തിരൂരങ്ങാടി പൊലീസിന് കൈമാറുകയും എസ്.എച്ച്‌.ഒ. കെടി ശ്രീനിവാസൻ, എസ്ഐ മാരായ എൻആര്‍ സുജിത്ത്, പി രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.

യുവാവിന്റെ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു യുവതി 

വിവിധയിടങ്ങളിലായി ഒട്ടേറെ സംരംഭങ്ങള്‍ നടത്തുന്നയാളാണ് പരാതിക്കാരനായ 27-കാരൻ. കേസിലെ മുഖ്യപ്രതിയായ മുബഷിറ നേരത്തെ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. അടുത്തിടെ ഇവിടെനിന്ന് ജോലി വിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി പരാതിക്കാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. യുവതിയുടെ ഭീഷണിയെത്തുടര്‍ന്ന് പരാതിക്കാരൻ ആദ്യം 50,000 രൂപ കൈമാറി. കഴിഞ്ഞ 27-ന് കൊളപ്പുറത്ത് വെച്ചാണ് പണം നല്‍കിയത്. മുബഷിറയും ഹര്‍ഷാദും പണം കൈപ്പറ്റുന്ന ദൃശ്യങ്ങളും തെളിവിനായി പരാതിക്കാരന്റെ സുഹൃത്തുക്കള്‍ പകര്‍ത്തിയിരുന്നു.

എന്നാല്‍, ഇതിനുശേഷവും മുബഷിറ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു. ഇതോടെയാണ് വ്യാപാരി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് ബാക്കി പണം ചെക്ക് ആയി നല്‍കാമെന്ന് പറഞ്ഞ് പൊലീസ് സംഘം പ്രതികളെ കോഹിനൂരിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരൻ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി റോഡരികില്‍ കാത്തുനിന്നു. പിന്നാലെ പ്രതിയായ ഹര്‍ഷാദും ഇവിടേക്കെത്തി. ഇതോടെ സമീപത്തായി മഫ്ത്തിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പിന്നാലെ മുബഷിറയും കസ്റ്റഡിയിലായി.

Read more: തൊഴിലുടമയുമായി ബന്ധം, ഗർഭിണിയായപ്പോൾ ഹണിട്രാപ്പ്; 15 ലക്ഷം ആവശ്യപ്പെട്ട യുവതിയും യുവാവും മലപ്പുറത്ത് പിടിയിൽ

പൊലീസിന്റെ പിടിയിലായതിന് പിന്നാലെ താൻ ബി ഡി എസ്. ബിരുദധാരിയാണെന്നും ഡോക്ടറാണെന്നുമാണ് മുബഷിറ അവകാശപ്പെട്ടത്. ഡോക്ടറുടെ വേഷത്തിലുള്ള ചില ഫോട്ടോകളും യുവതിയുടെ ഫോണിലുണ്ടായിരുന്നു. എന്നാല്‍, യുവതി പഠിച്ചതായി അവകാശപ്പെട്ട കോളേജില്‍ പൊലീസ് അന്വേഷണം നടത്തുകയും യുവതിയുടെ മൊഴി കളവാണെന്നും ബോധ്യപ്പെട്ടു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങി 2 പേരെ കാണാതായി, തെരച്ചിൽ തുടർന്ന് ഫയർഫോഴ്സ്
പുലയനടുക്കത്തെ ഞെട്ടിച്ച സംഭവം; വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങിയ യുവതിയെ സ്കൂട്ടർ തടഞ്ഞുനിർത്തി സ്വർണമാല കവർന്നു; കേസെടുത്തു