കോൺഗ്രസിൽ നിന്ന് ജയിച്ചു, കൂറുമാറി എൽഡിഎഫിലെത്തി; ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

Published : Jul 19, 2024, 12:39 PM IST
കോൺഗ്രസിൽ നിന്ന് ജയിച്ചു, കൂറുമാറി എൽഡിഎഫിലെത്തി; ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ അയോഗ്യയാക്കി

Synopsis

ഒരു പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് ജയിച്ച ശേഷം മറുഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകുന്നത് കൂറുമാറ്റമാണെന്ന് വിലയിരുത്തിയാണ് രാജിയെ ഹൈക്കോടതി അയോഗ്യയാക്കിയത്.

മൂന്നാർ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രനെ മെംബർ സ്ഥാനത്തു നിന്നും ഹൈക്കോടതി അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗമായ കോൺഗ്രസ് പ്രതിനിധി ആൻസി തോമസ് നൽകിയ കേസിലാണ് നടപടി. വരുന്ന ആറു വർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. 

രാജി ചന്ദ്രനെ അയോഗ്യയാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് പ്രതിനിധിയായ ആൻസി തോമസ് ഹൈക്കോടതിയെ സമീപിച്ചത്. കോൺഗ്രസ് അംഗമായി വിജയിച്ച രാജി ചന്ദ്രനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുത്തിരുന്നു.  മുന്നണി ധാരണ പ്രകാരം ഒരു വർഷത്തിനു ശേഷം രാജിവച്ച് എൽഡിഎഫിനൊപ്പം ചേർന്ന് വീണ്ടും പ്രസിഡൻറായി. ഇതേത്തുടർന്നാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. വിധിപ്പകർപ്പ് കിട്ടിയ ശേഷം അപ്പീൽ നൽകുമെന്ന് രാജി ചന്ദ്രൻ പറഞ്ഞു.

ഒരു പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് ജയിച്ച ശേഷം മറുഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകുന്നത് കൂറുമാറ്റമാണെന്ന് വിലയിരുത്തിയാണ് രാജിയെ ഹൈക്കോടതി അയോഗ്യയാക്കിയത്. തനിക്ക്‌ പാർട്ടി വിപ്പ് നൽകിയിട്ടില്ല എന്നതടക്കമുള്ള രാജിയുടെ വാദം കോടതി തള്ളി. 

Read More : അമിത വേഗതയിൽ നീല സ്വിഫ്റ്റ് കാർ, പൊലീസ് തടഞ്ഞതും വെട്ടിച്ച് പാഞ്ഞു; അഞ്ചലിൽ യുവാക്കൾ എംഡിഎംയുമായി പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സാറേ, ടാക്കിലൊരാൾ കിടക്കുന്നു! പാഞ്ഞെത്തി ആളൂർ പൊലീസ്; എറണാകുളത്തേക്കുള്ള ട്രാക്കിൽ തലവെച്ച് 58 കാരൻ, നിമിഷങ്ങളുടെ വിത്യാസത്തിൽ രക്ഷപ്പെടൽ!
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പിന്നാലെ കൂടി, നിര്‍മാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച് കവർച്ച, 24 കാരൻ പിടിയിൽ