ഇഷ്ടദാനം നൽകിയ വീട് ആവശ്യപ്പെട്ട് ഹമീദെത്തി; എന്നും ആട്ടിറച്ചി വേണമെന്നായി, തർക്കത്തിനൊടുവിൽ കൂട്ടക്കൊലപാതകം

Published : Mar 05, 2025, 08:39 AM IST
ഇഷ്ടദാനം നൽകിയ വീട് ആവശ്യപ്പെട്ട് ഹമീദെത്തി; എന്നും ആട്ടിറച്ചി വേണമെന്നായി, തർക്കത്തിനൊടുവിൽ കൂട്ടക്കൊലപാതകം

Synopsis

ഈ വീട്ടിൽനിന്നുയർന്ന കൂട്ടനിലവിളി കേട്ടും തീനാളങ്ങൾ കണ്ടുമാണ് 2022 മാർച്ച് 20 ഞായറാഴ്ച ചീനിക്കുഴി ഉറക്കമുണർന്നത്. ഓടി കൂടിയ നാട്ടുകാർ കണ്ടത് അഗ്നി ഗോളങ്ങൾ വീഴുങ്ങുന്ന മുഹമ്മദ് ഫൈസലിന്റെ വീട്. 

ഇടുക്കി: മൂന്നു വർഷങ്ങൾക്കിപ്പുറവും ഒരു കൂട്ടക്കൊലപാതകത്തിന്റെ നടുക്കം മാറാതെ ജീവിക്കുകയാണ് ഇടുക്കിയിലെ ഒരു നാട്. ചീനിക്കുഴി സ്വദേശി ഹമീദാണ് മകനെയും കുടുബത്തെയും സ്വത്ത് തർക്കത്തിൻ്റെ പേരിൽ പെട്രോളൊളിച്ച് തീകൊളുത്തി കൊന്നത്. വിചാരണ അവസാന ഘട്ടത്തിലെത്തിയ കേസിൽ പ്രതിക്ക് പരാമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെയും നാട്ടുകാരുടെയും ആവശ്യം.

ഈ വീട്ടിൽനിന്നുയർന്ന കൂട്ടനിലവിളി കേട്ടും തീനാളങ്ങൾ കണ്ടുമാണ് 2022 മാർച്ച് 20 ഞായറാഴ്ച ചീനിക്കുഴി ഉറക്കമുണർന്നത്. ഓടി കൂടിയ നാട്ടുകാർ കണ്ടത് അഗ്നി ഗോളങ്ങൾ വീഴുങ്ങുന്ന മുഹമ്മദ് ഫൈസലിന്റെ വീട്. വീടിന് സമീപത്തായി ഭാവ വ്യത്യാസമില്ലാതെ പകയോടെ നിൽക്കുന്ന ഫൈസലിന്റെ പിതാവ് ഹമീദിനെയാണ്. വീട് കത്തിയതല്ല, കത്തിച്ചതെന്ന് പെട്ടെന്ന് തന്നെ എല്ലാവർക്കും മനസ്സിലായി.

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ക്രൂരകൃത്യം. രാത്രി മകനും കുടുംബവും ഉറങ്ങിയെന്ന് ഉറപ്പാക്കിയതിനു ശേഷം വീട്ടിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ചു. കുടിവെള്ള ടാങ്കും കാലിയാക്കി, മോട്ടോർ കണക്ഷനും പെപ്പും മുറിച്ച് മാറ്റി. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ട് മക്കളായിരുന്നു ഹമീദിന്. ഇഷ്ടദാനം നൽകിയ തറവാട് വീട് തിരിച്ച് നൽകണമെന്നാവശ്യവുമായാണ് ഹമീദ് നാളുകൾക്ക് ശേഷം ഇളയ മകനായ ഫൈസലിനെ തേടി എത്തിയത്. പിതാവിനെ ഒപ്പം താമസിപ്പിക്കാനായിരുന്നു മകന്റെ തീരുമാനം. എന്നാൽ പ്രശ്നങ്ങൾ അവിടെയും അവസാനിച്ചില്ല. ദിവസവും ആട്ടിറച്ചി വേണമെന്നായി ഹമീദ്. പിന്നീട് ഇതിനെ ചൊല്ലിയായി തർക്കം. ഒടുവിൽ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ ആ ക്രൂര മനസ് തീരുമാനിച്ചു.

തീയാളി കത്തിയപ്പോൾ ജീവന് വേണ്ടി കുട്ടികൾ നിലവിളിച്ച് കരഞ്ഞത് അയൽവാസിയായ രാഹുലിന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുകയാണ്. 
ഹമീദിനെ സംഭവം ദിവസം തന്നെ അറസ്റ്റ് ചെയ്തു. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പ്രതിക്കെതിരായിരുന്നു. ഹമീദ് കുറ്റം സമതിക്കുക കൂടി ചെയ്തതോടെ പൊലീസ് വേഗത്തിൽ കുറ്റം പത്രം സമർപ്പിച്ചു. വധ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇന്ത്യ-ജപ്പാൻ കരസേനകളുടെ സൈനികാഭ്യാസം; 'ധർമ്മ ഗാർഡിയന്റെ' ആറാം പതിപ്പ് ജപ്പാനിൽ പുരോഗമിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ
തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം