
ഇടുക്കി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആ ദിവസങ്ങളിലും സന്ദര്‍ശനനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഡാം സന്ദര്‍ശനത്തിന് എത്തുന്നവര്‍ പൂര്‍ണമായി ഹരിതചട്ടം പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. സന്ദര്‍ശകര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ അനാവശ്യമായി വലിച്ചെറിയെരുത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. അണക്കെട്ടിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിക്കും. സിസി ടിവി നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്ടറുകളുടെയും സഹായത്തോടെയുമാകും അണക്കെട്ടിലേക്ക് പ്രവേശനം അനുവദിക്കുക. സന്ദര്‍ശന കാലയളവില്‍ അണക്കെട്ടിന്റെ പരിസരത്ത് താല്‍ക്കാലിക ശുചിമുറികളും സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അടിമാലിയില്‍ ശുചിമുറി സമുച്ചയം തുറന്നു
ഇടുക്കി: ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിമാലി ടൗണില്‍ നിര്‍മിച്ച ശുചിമുറി സമുച്ചയം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വഹിച്ചു. അടിമാലി ടൗണില്‍ കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയോരത്ത് സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപത്തായി 25 ലക്ഷം മുടക്കിയാണ് പുതിയ ശുചിമുറി സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. നിലവില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ അടിമാലി ഗ്രാമപഞ്ചായത്ത് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ശുചിമുറി സമുച്ചയമാണിത്. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.
കൈക്കൂലി വാങ്ങിയത് 1,000 രൂപ; മുന്‍ സബ് രജിസ്ട്രാര്‍ക്ക് 20,000 പിഴയും കഠിന തടവും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam