2011 നവംബര്‍ ഒന്‍പതിനാണ് വിധിക്ക് ആസ്പദമായ സംഭവം.

കണ്ണൂര്‍: കൈക്കൂലി കേസില്‍ മുന്‍ സബ് രജിസ്ട്രാര്‍ക്ക് 20,000 രൂപ പിഴയും ഒരു വര്‍ഷം കഠിന തടവും വിധിച്ച് കോടതി. 
കണ്ണൂര്‍ സബ് രജിസ്റ്റര്‍ ഓഫീസില്‍ സബ് രജിസ്ട്രാര്‍ ആയിരുന്ന കെ.എം രഘു ലാധരനെയാണ് ആയിരം രൂപ കൈക്കൂലി വാങ്ങിയതിന് കുറ്റക്കാരനാണെന്ന് തലശേരി വിജിലന്‍സ് കോടതി കണ്ടെത്തിയത്.

2011 നവംബര്‍ ഒന്‍പതിനാണ് വിധിക്ക് ആസ്പദമായ സംഭവം. സബ് രജിസ്ട്രാര്‍ ആയിരുന്ന രഘു ലാധരന്‍, പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു, പരാതിക്കാരന്റെ പേരില്‍ വില്‍പത്രപ്രകാരം മാറ്റി രജിസ്റ്റര്‍ ചെയ്തു കൊടുക്കുന്നതിനായി ആയിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉഷകുമാരി ഹാജരായി.


ലഹരി വസ്തു വിറ്റ പണത്തെ ചൊല്ലി തര്‍ക്കം; മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലഹരിസംഘത്തിന്റെ കുടിപ്പകക്കിടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്താണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി വസ്തുക്കള്‍ വിറ്റു കിട്ടിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.

കഴിഞ്ഞദിവസം രാത്രിയില്‍ അവശനിലയിലായ ശ്രീജിത്തിനെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അന്ന് രാത്രിയില്‍ തന്നെ ശ്രീജിത്ത് മരിച്ചു. പിന്നാലെ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ച രണ്ടുപേരെ ആറ്റിങ്ങല്‍ പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ എട്ടംഗ സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് കണ്ടെത്തി. നിരവധിക്കേസില്‍ പ്രതിയായ വിനീതിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. ലഹരി വസ്തുക്കള്‍ വിറ്റ പണത്തെ ചൊല്ലിയുണ്ടാക്കായ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

കേസില്‍ അഖില്‍, ഷമീര്‍, രാഹുല്‍, വിശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, വിജിത്ത്, വിപിന്‍, പ്രണവ് എന്നിവര്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മരിച്ച ശ്രീജിത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയത്.

പ്രണയബന്ധം എതിര്‍ത്തു; മുത്തശിയെയും സഹോദരഭാര്യയെും കൊന്ന് 19കാരന്‍

YouTube video player