ഹാഷിഷ് ഓയില്‍ കടത്ത്: പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

By Web TeamFirst Published Sep 3, 2019, 10:40 AM IST
Highlights

2016 ഏപ്രില്‍ 19ന് കുമളി ചുരക്കുളം എസ്റ്റേറ്റിന് സമീപത്തുനിന്നാണ് 10.650 കിലോ ഹാഷിഷ് ഓയിലുമായി ഇവരെ പിടികൂടിയത്

ഇടുക്കി: ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ രണ്ടുപ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. ശാന്തന്‍പാറ കള്ശിപ്പാറ വരിക്കത്തറപ്പേല്‍ മനോജ്, രാജകുമാരി കൊല്ലപ്പള്ളിയില്‍ പ്രസാദ് എന്നിവര്‍ക്കാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷവിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 15 മാസംകൂടി ശിക്ഷ അനുഭവിക്കണം. 

2016 ഏപ്രില്‍ 19ന് കുമളി ചുരക്കുളം എസ്റ്റേറ്റിന് സമീപത്തുനിന്നാണ്  10.650 കിലോ ഹാഷിഷ് ഓയിലുമായി ഇവരെ പിടികൂടിയത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി.കെ സുനില്‍ രാജും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.  

click me!