
ഇടുക്കി: അപകടത്തില്‍പെട്ട ബൈക്ക് യാത്രികനെ രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ചൊവ്വാഴ്ച രാത്രിയില്‍ ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ അപകടത്തില്‍ പെട്ടുകിടന്ന മുണ്ടിയെരുമ സ്വദേശി ചന്ദ്രമോഹനെയാണ് (69) ബസ് ജീവനക്കാര്‍ രക്ഷിച്ചത്. ഏഴുമണിയോടെ ചതുരംഗപാറയിലെ ഏലത്തോട്ടത്തിന് സമീപമാണ് സംഭവം. എറണാകുളത്ത് നിന്ന് പൂപ്പാറ വഴി നെടുങ്കണ്ടത്തേക്ക് വന്ന നെടുങ്കണ്ടം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എസ്.റോയ്, കണ്ടക്ടര്‍ രാജന്‍ എന്നിവരാണ് ചന്ദ്രമോഹന് രക്ഷകരായത്.
ബൈക്ക് മറിഞ്ഞ് റോഡരികില്‍ കിടന്നിരുന്ന ചന്ദ്രമോഹന്‍ ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. തലയ്ക്ക് പരുക്കേറ്റ് രക്തം വാര്‍ന്ന് ഒഴുകിയ നിലയിലായിരുന്ന ഇയാളെ, വാഹനങ്ങള്‍ക്ക് കൈ കാണിച്ചു നിര്‍ത്തി ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. തുടര്‍ന്ന് നിറയെ ആളുകളുള്ള കെഎസ്ആര്‍ടിസി ബസില്‍ തന്നെ ഉടുമ്പന്‍ചോലയിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ തലയ്ക്ക് പരുക്കുള്ളതിനാല്‍ ഇവിടെ നിന്ന് ആംബുലന്‍സില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സ നല്‍കി ചന്ദ്രമോഹനെ വിട്ടയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
മുക്കുപണ്ടം പണയം വച്ച് തട്ടിയത് ഒന്‍പതര ലക്ഷം; യുവാക്കള്‍ അറസ്റ്റില്‍
ഇടുക്കി: മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെന്ന കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. ചെമ്മണ്ണാര്‍ സ്വദേശികളായ തെങ്ങുപുള്ളിയില്‍ ഫന്‍സണ്‍ (34), ജോണ്‍സണ്‍ (38), കിഴക്കേക്കുറ്റ് ടിജോ എന്നിവരാണ് അറസ്റ്റിലായത്. ചെമ്മണ്ണാര്‍ കേരള ബാങ്കില്‍ നിന്ന് രണ്ടു തവണയായി 9.5 ലക്ഷം രൂപയാണു പ്രതികള്‍ തട്ടിയെടുത്തതെന്ന് ഉടുമ്പന്‍ചോല ഞാറയ്ക്കല്‍ പൊലീസ് അറിയിച്ചു. മൂന്നാം തവണ 8.70 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ മാസം 13 പവന്‍ മുക്കുപണ്ടം വച്ച് 3.90 ലക്ഷം രൂപയും അടുത്ത ദിവസം 17 പവന്‍ മുക്കുപണ്ടം വച്ച് അഞ്ചരലക്ഷം രൂപയുമാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം 27 പവനുമായി സംഘം വീണ്ടും എത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചാണു പ്രതികളെ കുടുക്കിയത്.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ല, പച്ചക്കൊടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍