Latest Videos

ഒരുമിച്ച് ലോട്ടറി എടുത്തു, സമ്മാനമടിച്ചപ്പോള്‍ ഒരാള്‍ മുങ്ങി; പിന്നെ സംഭവിച്ചത്..!

By Web TeamFirst Published Jul 18, 2019, 9:49 PM IST
Highlights

കഴിഞ്ഞ എട്ടിന് നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ മൂന്നാർ കോളനി സ്വദേശികളായ സാബു, ഹരികൃഷ്ണൻ എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു. കുഞ്ചിത്തണ്ണിയിൽ നിന്ന് സാബു 20 രൂപ, ഹരികൃഷ്ണൻ 10 രൂപ വീതം മുടക്കിയാണ് ടിക്കറ്റ് എടുത്തത്

ഇടുക്കി: ഇടുക്കിയില്‍ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി യുവാവ് മുങ്ങിയ സംഭവം ഒത്തുതീർന്നു. സമ്മാനത്തുകയിൽ 10 ലക്ഷം രുപാ സുഹൃത്തിന് നൽകാമെന്ന ധാരണയിലാണ് തർക്കം പരിഹരിച്ചത്. കഴിഞ്ഞ എട്ടിന് നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ മൂന്നാർ കോളനി സ്വദേശികളായ സാബു, ഹരികൃഷ്ണൻ എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനായിരുന്നു.

കുഞ്ചിത്തണ്ണിയിൽ നിന്ന് സാബു 20 രൂപ, ഹരികൃഷ്ണൻ 10 രൂപ വീതം മുടക്കിയാണ് ടിക്കറ്റ് എടുത്തത്. എന്നാൽ സമ്മാനമടിച്ചതോടെ സാബു ടിക്കറ്റുമായി മുങ്ങുകയും ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ രാജാക്കാട് ശാഖയിൽ ഏൽപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഹരികൃഷ്ണൻ മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകിയതോടെയാണ് സാബു ഒത്തുതീർപ്പ് ചർച്ചയ്ക്ക് വന്നത്.

ചൊവ്വാഴ്ച സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന ചർച്ചയിൽ 10 ലക്ഷം രൂപാ സമ്മാനത്തുക കിട്ടുന്ന വേളയിൽ നൽകാമെന്ന് രേഖാമൂലം എഴുതി സമ്മതിച്ച് തർക്കം പരിഹരിച്ചത്.

click me!