ഇടുക്കിയില്‍ കാട്ടാന അക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

By Web TeamFirst Published Aug 12, 2020, 9:46 AM IST
Highlights

 ബന്ധുവിന്‍റെ വീട്ടിൽ നിന്നും കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന പളനിയെ തുമ്പികൈയ്യിലെടുത്ത് എറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. 

ഇടുക്കി: ലോകത്ത് ഇന്ന് ആന ദിനം ആചരിക്കുമ്പോള്‍ ഇടുക്കിയില്‍ നിന്നും ഒരു ദുരന്ത വാര്‍ത്ത കൂടിയെത്തുകയാണ്. ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ നിന്നാണ് കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടെന്ന വാര്‍ത്തയെത്തുന്നത്. ചെണ്ടുവാര ലോയർ ഡിവിഷനിൻ പളനി [50] ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 തോടെയാണ് സംഭവം. ബന്ധുവിന്‍റെ വീട്ടിൽ നിന്നും കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന, പളനിയെ ചവിട്ടിക്കൊല്ലുകയായിരുന്നു. അത്സമയം തന്നെ മരണം സംഭവിച്ചിരുന്നു. പളനിയെ കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ അന്വേഷിച്ച് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. സമീപവാസികള്‍ 8.30 തോടെയാണ് വഴിയരികില്‍ പളനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെയിട്ടുണ്ട്. ഭാര്യ: വിജയ, മക്കൾ :  പ്രിയ, നന്ദിനി

click me!