പോക്സോ കേസ് അതിജീവിതയുടെ മരണം: കഴുത്തിൽ ബെൽറ്റ് മുറുകിയുളള മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ

Published : May 15, 2024, 05:33 PM ISTUpdated : May 15, 2024, 09:52 PM IST
പോക്സോ കേസ് അതിജീവിതയുടെ മരണം: കഴുത്തിൽ ബെൽറ്റ് മുറുകിയുളള മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ

Synopsis

ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.

ഇടുക്കി : ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആത്മഹത്യയെന്നാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസിൻ്റെ പ്രാഥമിക   നിഗമനം. ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. 

ഇന്നലെ രാവിലെയോടെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. വീട്ടിലുള്ളവര്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. പെണ്‍കുട്ടി കിടന്നുറങ്ങുകയായിരുന്നു. രാവിലെ 11ഓടെ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ കട്ടിലിലാണ് മൃതദേഹം കിടക്കുന്നത്.

കരമന അഖിൽ വധക്കേസ്: മുഖ്യപ്രതികളായ വിനീതും അഖിൽ അപ്പുവും പിടിയിൽ

ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും. കട്ടപ്പന പൊലീസാണ് കേസ് അന്വേഷിക്കുന്നത്. രണ്ടു വർഷം മുമ്പുള്ള പോക്സോ കേസിലെ  ഇരയാണ്. കേസിലെ പ്രതികളെ അന്ന് അറസ്റ്റു ചെയ്തിരുന്നു. ഈ കേസുമായി പെണ്‍കുട്ടിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും. 

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി, ഇന്ന് റിപ്പോ‍ര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം; അതീവ ഗുരുതരം

 

 

 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു