ഇടുക്കിയിലെ റേഷന്‍ കടകളില്‍ പച്ചരി മാത്രം; ചാക്കരിയും മട്ടയരിയുമെത്തുന്നില്ലെന്ന് വ്യാപാരികള്‍

Published : Jun 10, 2023, 02:53 PM IST
ഇടുക്കിയിലെ റേഷന്‍ കടകളില്‍ പച്ചരി മാത്രം; ചാക്കരിയും മട്ടയരിയുമെത്തുന്നില്ലെന്ന് വ്യാപാരികള്‍

Synopsis

കൂലിപ്പണിക്കാരെയും കുറഞ്ഞ വരുമാനമുള്ളവരെയുമാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഇടുക്കി: ഇടുക്കിയിലെ റേഷന്‍ കടകളില്‍ ചാക്കരിയും മട്ടയരിയുമെത്താത്തതിനെ തുടര്‍ന്ന് വ്യാപാരികളും ഉപഭോക്താക്കളും പ്രതിസന്ധിയിലാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പച്ചരി മാത്രമാണ് റേഷന്‍ കടകളിലെത്തുന്നത്. കൂലിപ്പണിക്കാരെയും കുറഞ്ഞ വരുമാനമുള്ളവരെയുമാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി അന്ന യോജന സ്‌കീം അവസാനിച്ചപ്പോള്‍ സ്റ്റോക്ക് വന്ന പച്ചരി റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുകയാണ്. ഇതിനു പുറമെയാണ് വീണ്ടും പച്ചരി മാത്രം റേഷന്‍കടയിലേക്കെത്തിക്കുന്നത്. കഞ്ഞി വയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചാക്കരിയും മട്ടയരിയും കിട്ടാനില്ല. പാവപ്പെട്ടവര്‍ക്കുള്ള എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് 18 കിലോ പച്ചരിയാണ് വിതരണത്തിനായി നല്‍കിയിരിക്കുന്നത്. പാവപ്പെട്ടവരെയും ഇടത്തരക്കാരയുമാണ് ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കിരിക്കുന്നത്.

ആട്ടയും പഞ്ചസാരയും ആവശ്യത്തിലധികം കടകളിലേക്ക് എത്തിക്കുന്നതായും വ്യാപാരികള്‍ പരാതിപ്പെടുന്നു. മഴക്കാലമായതിനാല്‍ ഇത് കേടാകാന്‍ സാധ്യതയുണ്ട്. ഇ- പോസ് മെഷീന്‍ തകരാറാകുന്നതും സ്ഥിരം സംഭവമാണ്. സര്‍ക്കാരിന്റെ പുതിയ നിയമം അനുസരിച്ച് എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ള വാഹനങ്ങളില്‍ മാത്രമേ മണ്ണെണ്ണ എത്തിക്കാന്‍ കഴിയൂ. ഇത് കടയുടമകള്‍ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. അതിനാല്‍ വാതില്‍പ്പടി വിതരണം നടത്തുന്നതു വരെ മണ്ണെണ്ണ എത്തിക്കേണ്ടെന്നാണ് കടയുടമകളുടെ ആലോചന. എല്ലാ മാസവും പണമടച്ച് സ്റ്റോക്കെടുക്കുന്ന വ്യാപാരികള്‍ക്ക് രണ്ടു മാസമായി കമ്മീഷന്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ സമരം തുടങ്ങാനാണ് കേരള സ്റ്റേറ്റ് റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്റെ തീരുമാനം.


  വിദ്യ വ്യാജരേഖ വിവാദം: പരാതി ലഭിച്ചാൽ നടപടി ഉറപ്പെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം