ഇടുക്കി പഴയ കൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് കടത്തിയ കേസ്, മുൻ പൂജാരി അറസ്റ്റിൽ

Published : Oct 09, 2026, 07:59 PM IST
kerala police jeep

Synopsis

ഇടുക്കി പഴയ കൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും 59 ഗ്രാം സ്വർണ്ണം മോഷ്ടിച്ച കേസിൽ മുൻ പൂജാരി അറസ്റ്റിലായി.

ഇടുക്കി : പഴയ കൊച്ചറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച് കടത്തിയ കേസിൽ മുൻ പൂജാരി അറസ്റ്റിൽ. കൊല്ലം എഴുകോൺ സ്വദേശി കെ യു മിഥുൻ ആണ് വണ്ടൻമേട് പോലീസിന്റെ പിടിയിലായത്. ജനുവരിയിലാണ് ഇടുക്കി പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഓഫീസ് മുറിയിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 59 ഗ്രാം ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഫെബ്രുവരി പതിനാറാം തീയതി ക്ഷേത്രത്തിലെ ആവശ്യത്തിനായി സ്വണമെടുക്കാൻ അലമാര തുറന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം ഭരണസമിതി അറിയുന്നത്. താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണ്ണം എടുത്തശേഷം പൂട്ടിയിരിക്കുകയായിരുന്നു.

തുടർന്ന് ഭരണ സമിതി വണ്ടൻമേട് പോലീസിൽ പരാതി നൽകി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച പുലർച്ചെ മോഷ്ടാവിനെ പിടികൂടിയത്. കൊല്ലം ജില്ലയിലെ ഏഴുകോൺ നെടുവത്തൂർ അമ്പലത്തുംകാല സ്വദേശി കെ യു മിഥുൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി ആറാം തീയതി മുതൽ പതിനെട്ടാം തീയതി വരെ ഇയാൾ ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണ്ണം കൈക്കലാക്കിയത്. മോഷ്ടിക്കപ്പെട്ട സ്വർണത്തിന്റെ കുറച്ചു ഭാഗങ്ങൾ പല സ്വർണക്കടകളിലായി വിൽക്കുകയും പുതിയ സ്വർണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം താക്കോൽ ഉപയോഗിച്ച് തുറന്ന് എടുത്തതിനാൽ കുറ്റം സെക്രട്ടറിക്ക് മേൽ ഒരു വിഭാഗം ചുമത്തി. തുടന്ന് സ്വന്തം കൃഷിയിടം വിറ്റ് 60 ഗ്രാം സ്വണം ക്ഷേത്രത്തിന് സ്വർണ്ണം വാങ്ങി നൽകിയിരുന്നു.

പല ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്ത മിഥുൻ കുണ്ടറ മഹാവിഷ്ണു ക്ഷേത്രത്തിൽ ജോലി ചെയ്യവേയാണ് പോലീസിൻറഎ പിടിയിലായത്. അമ്മക്ക് ശസ്ത്രക്രിയ ഉണ്ടെന്ന് പറഞ്ഞാണ് കൊച്ചറ ക്ഷേത്രത്തിൽ നിന്നും പോയത്. അറസ്റ്റിലായ പൂജാരി മിഥുനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലം കേക്കുകൾക്കായി 4,000 കിലോ ചേരുവകൾ; ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അതിഥി തൊഴിലാളി മരിച്ചു