ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അതിഥി തൊഴിലാളി മരിച്ചു

Published : Oct 09, 2026, 07:18 PM IST
Migrant Worker Death in Beypore

Synopsis

കോഴിക്കോട് ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ദിലീപ് സുർ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം.

കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ദിലീപ് സുർ (53) ആണ്‌ ചികിത്സയിലിക്കെ മരിച്ചത്. ഇന്ന് രാവിലെയാണ് ബേപ്പൂർ ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്‌.

ബോട്ടിൽ മീൻ ശേഖരിച്ചുവെക്കുന്ന അറയിൽ ഇറങ്ങിയതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തൊഴിലാളികളെ കാണാത്തതിനെ തുടർന്ന് മറ്റുള്ളവർ പരിശോധന നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇവരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉടവാൾ കൈമാറി, പത്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹഘോഷയാത്രയ്ക്ക് തുടക്കമായി; ഘോഷയാത്ര നാളെ കേരളത്തിൽ പ്രവേശിക്കും
കിട്ടിയത് സിസിടിവിയിൽ പതിഞ്ഞ ഒരു കടയുടെ കവറിലെ ചെറിയൊരു എംബ്ലം മാത്രം; വിടാതെ പിടിച്ച് കൊച്ചി പൊലീസ്; സ്‌കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചയാൾ പിടിയിൽ