
കൽപ്പറ്റ: ബെംഗളുരുവിൽ നിന്ന് എത്തിയ മലയാളി കുടുംബം മുത്തങ്ങയിൽ കുടുങ്ങി. കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശിയായ ഫൈസലും കുടുംബവുമാണ് രാവിലെ മുത്തങ്ങ ചെക്പോസ്റ്റിലെത്തിയത്. കൈക്കുഞ്ഞടക്കം രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും അടങ്ങിയ കുടുംബം മുത്തങ്ങ തകരപ്പാടി ആർടിഒ ചെക്പോസ്റ്റിന് സമീപമാണ് കേരളത്തിലേക്ക് വരാനുള്ള അനുമതിക്കായി കാത്തു നിൽക്കുന്നത്.
പ്രത്യേക ആവശ്യങ്ങള്‍ ചൂണ്ടിക്കാണിക്കാതെ കേരളത്തിലേക്ക് മടങ്ങാന്‍ മാത്രമായി പാസ് വാങ്ങിയതാണ് അതിര്‍ത്തി കടക്കാന്‍ കുടുംബത്തിന് വെല്ലുവിളിയായിരിക്കുന്നത്. മക്കൂട്ടം ചുരം അടച്ചതോടെ ആ വഴിക്കുള്ള യാത്ര ഉപേക്ഷിക്കേണ്ടി വന്നതിനെ തുടർന്നാണ് യാത്ര മുത്തങ്ങ വഴിയാക്കിയത്. രാവിലെ കുടുംബം അതിർത്തിലെത്തിയപ്പോൾ തന്നെ കർണാടകയിലേക്ക് തിരിച്ചയക്കാൻ കേരള പോലീസ് ശ്രമിച്ചിരുന്നു.
എന്നാൽ ബംഗളുരുവിലേക്ക് തിരികെ പോകാനുള്ള പാസ് ഇല്ലെന്ന് പറഞ്ഞ് കർണാടക പോലീസ് ഇവരെ സ്വീകരിച്ചില്ല. ഇതിനെ തുടർന്നാണ് കുടുംബം പെരുവഴിയിലായത്. എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam