കാപ്പിത്തോട്ടത്തിൽ പണം വെച്ച് ചീട്ടുകളി; പുൽപ്പള്ളിയിൽ 5 പേർ പിടിയിൽ, 72,000 രൂപ പിടിച്ചെടുത്തു

Published : Jun 21, 2022, 12:07 PM IST
കാപ്പിത്തോട്ടത്തിൽ പണം വെച്ച് ചീട്ടുകളി; പുൽപ്പള്ളിയിൽ 5 പേർ പിടിയിൽ, 72,000 രൂപ പിടിച്ചെടുത്തു

Synopsis

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചീട്ട് കളി സംഘത്തെ പൊലീസ് അറസ്റ്റ്  ചെയ്തത്.

സുൽത്താൻ ബത്തേരി: വയനാട് പുല്‍പ്പള്ളി പാടിച്ചിറ ചാച്ചിക്കവലയില്‍ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിൽ  പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയിൽ. പാടിച്ചിറ സ്വദേശികളായ പൂങ്കുടിയില്‍ വീട്ടില്‍ വര്‍ഗ്ഗീസ് (57), ഓലിക്കാര വീട്ടില്‍ ബിനോയ് (43), മാനന്തവാടി എരുമത്തെരുവ് വാണിയങ്കുളം വീട്ടില്‍ ജംഷീര്‍ (32) തോണിച്ചാല്‍ മുസ്ലിയാര്‍ വീട്ടില്‍ ശറഫുദ്ധീന്‍ (50), പാക്കം വര്‍ണ്ണകുഴിയില്‍ വീട്ടില്‍ മനോജ് (47) എന്നിവരാണ് പിടിയിലായത്.

ചീട്ടുകളി സംഘത്തില്‍ നിന്നും 72,000 രൂപ പിടിച്ചെടുത്തു. പുല്‍പ്പള്ളി എസ്.ഐ ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചീട്ട് കളി സംഘത്തെ പൊലീസ് അറസ്റ്റ്  ചെയ്തത്. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.

Read More : വയനാട്ടില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കളിസ്ഥലത്തിന്റെ പരിസരത്ത് കണ്ടു, സംശയം, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി, സ്റ്റേഡിയത്തിന് സമീപം കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു
വെള്ളറടയിൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ