ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; ശാന്തിക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയിൽ

By Web TeamFirst Published Apr 16, 2024, 12:19 PM IST
Highlights

ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. തുടർനടപടികൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചു. 

പത്തനംതിട്ട: ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയതിന് സ്പെഷ്യൽ ഡ്യൂട്ടിക്ക് എത്തിയ ശാന്തിക്കാരനെ  ദേവസ്വം വിജിലൻസ് പിടികൂടി. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. തുടർനടപടികൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചു. 

ടെമ്പിൾ സ്പെഷ്യൽ ഓഫീസറുടെയും, ദേവസ്വം വിജിലൻസ്  & സെക്യൂരിറ്റി വിഭാഗത്തിന്റെയും മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അനധികൃതമായി തീർത്ഥാടകർക്ക് മെയ് വിൽപ്പന നടത്തി എന്നാണ് കണ്ടെത്തൽ.  അനധികൃതമായി തീർത്ഥാടകർക്ക് മെയ് വിൽപ്പന നടത്തി എന്നാണ് കണ്ടെത്തൽ. ഭക്തരിൽ നിന്ന് സമാഹരിച്ച് സൂക്ഷിച്ചിരുന്ന 12000 രൂപയും ഇയാള്‍ താമസിക്കുന്ന സ്റ്റാഫ് കോട്ടേഴ്സ് മുറിയിൽ നിന്ന് 2565  രൂപയും കണ്ടെത്തിയതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!