കരിപ്പൂരിൽ രണ്ട് ദിവസത്തിനിടെ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വർണം

By Web TeamFirst Published Dec 1, 2019, 5:56 PM IST
Highlights

പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത് മസ്‌ക്കറ്റില്‍ നിന്നാണ് ഇവർ എത്തിയിരുന്നത്

കൊണ്ടോട്ടി: കരിപ്പൂരിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് പേരിൽ നിന്ന് പിടികൂടിയത് ഒരു കോടി രുപ വിലവരുന്ന 2.50 കിലോ സ്വർണം. എയർ കസ്റ്റംസ് ഇൻറലിജൻറ്‌സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് ഓമശ്ശേരി സ്വദേശി പി ശിഹാബുദ്ദീൻ, വയനാട് മേപ്പാടി സ്വദേശി ഇൽയാസ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ശ്രീജേഷ് എന്നിവരാണ് സ്വർണ കടത്ത് കേസില്‍ പിടിയിലായത്.

പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത് മസ്‌ക്കറ്റില്‍ നിന്നാണ് ഇവർ എത്തിയിരുന്നത്. ശിഹാബുദ്ദീൻ 1.890 ഗ്രാമും ഇൽയാസ് 600 ഗ്രാമും ശ്രീജേഷ് 700 ഗ്രാമും സ്വർണമാണ് കടത്തിയിരുന്നത്.

click me!