ബസിൽ കടത്തിയ 3.5 ലക്ഷം രൂപയും വെള്ളി ആഭരണങ്ങളും പിടികൂടി

By Web TeamFirst Published Apr 2, 2019, 9:25 PM IST
Highlights

കെഎസ്ആർടിസിയുടെ കോഴിക്കോട് - ബംഗളൂരു എക്സ്പ്രസ് ബസിൽ നിന്നാണ് പണം പിടികൂടിയത്. സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് വെള്ളി ആഭരണങ്ങൾ പിടികൂടിയത്.

കൽപ്പറ്റ: രേഖകളില്ലാതെ ബസിൽ കടത്തിയ 3,50,000 രൂപയും 8.475 കിലോഗ്രാം വെള്ളി ആഭരണങ്ങളും പിടികൂടി. കെഎസ്ആർടിസിയുടെ കോഴിക്കോട് - ബംഗളൂരു എക്സ്പ്രസ് ബസിൽ നിന്നാണ് പണം പിടികൂടിയത്. സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് വെള്ളി ആഭരണങ്ങൾ പിടികൂടിയത്.

ലക്കിടിയിൽ ചൊവ്വാഴ്ച വൈകീട്ട് 5.30നും 5.45നും ഇടയിൽ  ആണ് തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് വാഹന പരിശോധന നടത്തിയത്. കൽപ്പറ്റ നിയോജക മണ്ഡലം ചാർജ് ഓഫീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ അബ്ദുൾ ഹാരീസ് പരിശോധനയ്ക്ക് നേതൃത്വം നൽകി.

സ്‌പെഷ്യൽ വില്ലേജ് ഓഫീസർമാരായ വി ഗിരീഷൻ, ഹരീഷ് ബാബു, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജോജി, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എ സി സുരേഷ്, ഷാജിദ്, ഗിരീഷ്, ജാബിർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

click me!