അനർഹമായി കൈവശംവെച്ച റേഷൻ കാർഡുകൾ പിടിച്ചെടുത്തു; 15.13 ലക്ഷം പിഴ

By Web TeamFirst Published Feb 3, 2020, 7:57 PM IST
Highlights

കാർഡുടമകൾ അനർഹമായി മുൻഗണന, എ.എ.വൈ, സബ്സിഡി കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ അവ പൊതുവിഭാഗത്തിലേക്ക് മറ്റേണ്ടതാണ്. 

പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ താലൂക്കിൽ അനർഹമായി കൈവശം വച്ച മുൻഗണന/എ.എ.വൈ കാർഡുകൾ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്തു. അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിലയായ 15,13,885 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു. 

ഇനിയും കാർഡുടമകൾ അനർഹമായി മുൻഗണന, എ.എ.വൈ, സബ്സിഡി കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ  അവ പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് ഹാജരായി കാർഡ് പൊതുവിഭാഗത്തിലേക്ക് മറ്റേണ്ടതാണ്. പൊതുവിഭാഗത്തിലേക്ക് മാറ്റാത്തവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. 

സർക്കാർ/സഹകരണ/പൊതുമേഖല ജോലിയുള്ളവർ/ സർവീസ് പെൻഷൻ കൈപ്പററുന്നവർ, ഒരേക്കറിലധികം ഭൂമിയുള്ളവർ, കുടുംബനാഥനോ, കുടുംബാംഗങ്ങൾക്കോ 1000 സ്‌ക്വർ ഫീററിലധികം വീടുള്ളവർ, നാല് ചക്രവാഹനം സ്വന്തമായുള്ളവർ, ആദായ നികുതി ഒടുക്കുന്നവർ, മാസം 25,000 ൽ കൂടുതൽ വരുമാനമുള്ളവർ എന്നിവർ മുൻഗണന, ഏ.ഏ.വൈ കാർഡിന് അർഹതയില്ലാത്തവരാണ്. വരും ദിവസങ്ങളിൽ അനർഹരെ കണ്ടെത്തുന്നതിനുള്ള താലൂക്ക് തലപരിശോധനകൾ തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

click me!