അനധികൃതമായി സ്റ്റോക്ക് ചെയ്ത് ആവശ്യക്കാർക്ക് വിദേശ മദ്യം സ്‌കൂട്ടറില്‍ എത്തിച്ചു നല്‍കി; യുവാവ് പിടിയില്‍

Published : Mar 04, 2025, 03:32 PM IST
അനധികൃതമായി സ്റ്റോക്ക് ചെയ്ത് ആവശ്യക്കാർക്ക് വിദേശ മദ്യം സ്‌കൂട്ടറില്‍ എത്തിച്ചു നല്‍കി;  യുവാവ് പിടിയില്‍

Synopsis

എക്‌സൈസ് നിരീക്ഷണത്തിലായിരുന്ന പ്രതി കാവനൂര്‍ റോഡില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.

മലപ്പുറം: ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം വാങ്ങി അനധികൃതമായി സ്റ്റോക്ക് ചെയ്യുകയും ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശി ഷിബിന്‍ (35) ആണ് അറസ്റ്റിലായത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എക്‌സൈസ് നിരീക്ഷണത്തിലായിരുന്ന പ്രതി ചെമ്രക്കാട്ടൂര്‍ കാവനൂര്‍ റോഡില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ് കെ പി സാജിദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ ജിഷില്‍ നായര്‍, ടി ശ്രീജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആതിര എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മുമ്പും സമാനമായ കേസുകളില്‍ പ്രതിയായിട്ടുണ്ട്.

ഇന്‍റർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽ നിന്നും കൊച്ചിയിലെത്തിയ പാഴ്സൽ, പരിശോധിച്ചപ്പോൾ എംഡിഎംഎ; 23കാരൻ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി