ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട, 1000ത്തിലേറെ കുപ്പികൾ പിടിച്ചു, ഞെട്ടിക്കുന്ന കണ്ടെത്തൽ, ഒരാൾ കസ്റ്റഡിയിൽ

Published : Oct 01, 2023, 03:41 PM IST
 ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട, 1000ത്തിലേറെ കുപ്പികൾ പിടിച്ചു, ഞെട്ടിക്കുന്ന കണ്ടെത്തൽ, ഒരാൾ കസ്റ്റഡിയിൽ

Synopsis

അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പി വ്യാജ മദ്യം പിടികൂടി. ഒരാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ : ഹരിപ്പാട് വൻ വ്യാജ മദ്യവേട്ട. വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ഒരാളെ എക്സൈസ് സംഘം പിടികൂടി. അര ലിറ്ററിൻ്റെ ആയിരത്തിലേറെ കുപ്പി വ്യാജ മദ്യവും പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യ നിർമാണം. ബോട്ട്ലിംഗ് യൂണിറ്റടക്കം സജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടടുത്തു. എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തതെന്നതാണ് ശ്രദ്ധേയം. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം
23 കാരി ദശ്മി നാഗി, പിറവം ഭാഗത്ത് കറങ്ങി നടന്നത് യുവാക്കളേയും കൊളേജ് വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട്; എംഡിഎംഎയുമായി പിടിയിൽ