സ്കൂട്ടറിൽ നിരവധി കുപ്പികൾ, എക്സൈസ് പരിശോധനയിൽ കുടുങ്ങി; പിടിച്ചത് 50 കുപ്പികളിൽ നിറയെ വ്യാജമദ്യം 

Published : Dec 08, 2024, 08:19 PM IST
സ്കൂട്ടറിൽ നിരവധി കുപ്പികൾ, എക്സൈസ് പരിശോധനയിൽ കുടുങ്ങി; പിടിച്ചത് 50 കുപ്പികളിൽ നിറയെ വ്യാജമദ്യം 

Synopsis

എക്സൈസ് പരിശോധനയിൽ 50 കുപ്പികളിൽ നിറച്ച 25 ലിറ്റർ വ്യാജ മദ്യമാണ് പിടികൂടിയത്. 

കൊല്ലം: കരുനാഗപ്പള്ളിയിൽ 25 ലിറ്റർ വ്യാജ മദ്യം കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ എക്സൈസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഉദീഷ് (37), കണ്ണമംഗലം സ്വദേശി ഷിബു (39) എന്നിവരാണ് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 50 കുപ്പി നിറയെ വ്യാജ മദ്യവുമായി അറസ്റ്റിലായത്.

കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച്  ഇൻസ്‌പെക്ടർ ലതീഷ്.എസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കിഷോർ.എസ്, ചാൾസ്.എച്, അൻസാർ.ബി, രജിത്ത്.കെ.പിള്ള, ശ്യാംദാസ്, അജയഘോഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ രാജി.എസ്.ഗോപിനാഥ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. 

READ MORE:  ചങ്ങനാശ്ശേരിയിൽ ലഹരിവേട്ട; അത്യന്തം അപകടകാരിയായ നൈട്രോസെപാം ഗുളികകളുമായി ഒരാൾ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു