ങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് സ്വദേശിയായ അജീബ് എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. 

പത്തനംതിട്ട: ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് സ്വദേശിയായ അജീബ്.എച്ച് (44) ആണ് 26.8416 ഗ്രാം നൈട്രോസെപാം ഗുളികകളുമായി പിടിയിലായത്. 

ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പ്രമോദ്.ടി.എസ്സും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ആന്റണി മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ രതീഷ്.കെ.നാണു, ഷഫിൽ.പി.ഷൗക്കത്ത്, അജിത്.എസ്.നായർ എന്നിവരും പങ്കെടുത്തു.

READ MORE: ഇരവിമംഗലം ഷഷ്ഠിക്കിടെ സംഘർഷം; നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി, ഏഴ് പേർക്ക് പരിക്ക്