കോഴിക്കോട്ട് കൊവിഡ് പ്രതിരോധത്തിനിടെ ആള്‍മാറാട്ടം; പൊലീസില്‍ പരാതി

By Web TeamFirst Published May 14, 2020, 8:58 PM IST
Highlights

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് എന്‍എച്ച്എം കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയതായി പരാതി.

കോഴിക്കോട്: നാഷണല്‍ ഹെല്‍ത്ത് മിഷന്റെ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് എന്‍എച്ച്എം കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയതായി പരാതി. ചാലിയം എഫ്എച്ച്സി ഓഫീസിന്റെയും ജീവനക്കാരുടെയും ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെട്ടുവെന്ന് കാണിച്ചാണ് ഇയാള്‍ക്കെതിരെ  പരാതി നല്‍കിയിരിക്കുന്നത്. 

എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.  ഇയാള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ല. എന്നാല്‍, കോവിഡ് 19 വളണ്ടിയറായി രജിസ്റ്റര്‍ ചെയ്തവരുടെ ലിസ്റ്റില്‍ നിന്നും വിമുക്തി പ്രവര്‍ത്തികളുടെ വളണ്ടിയറായി താല്‍ക്കാലികമായി നിയമിച്ചിരുന്നതായി എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ അറിയിച്ചു. 

അതേസമയം എഡിഎമ്മിന്റെ പിഎ ആണെന്നും എഡിഎമ്മിന്റെ കസേരയില്‍ ഇരുന്ന് ഫോട്ടോ പിടിച്ചു എന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റോഷ്‌നി നാരായണന്‍ അറിയിച്ചു.

click me!