അതിരപ്പള്ളിയിൽ ‍മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയെയും ആക്രമിച്ചു

Published : Dec 18, 2024, 09:21 PM ISTUpdated : Dec 19, 2024, 10:20 AM IST
അതിരപ്പള്ളിയിൽ ‍മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി;  ഭാര്യയെയും ആക്രമിച്ചു

Synopsis

പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കുടുംബ വഴക്കിനെ തുടർന്ന് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു . വെള്ളിക്കുളങ്ങര ശാസ്താം പൂവം കാടാർ നഗറിലെ സത്യൻ (48) ആണ്  ജ്യേഷ്ഠനായ  ചന്ദ്രമണിയുടെ വെട്ടേറ്റ് മരിച്ചത്. ചന്ദ്രമണിയുടെ ഭാര്യ മായക്കും കഴുത്തിനു വെട്ടേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.

വനവിഭവങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ചന്ദ്രമണിയും സഹോദരൻ സത്യനും  കണ്ണൻ കുഴിയിൽ ഉള്ള വടപ്പാറ മേഖലയിലാണ് താമസിക്കുന്നത് . ബുധനാഴ്ച വൈകുന്നേരം ചന്ദ്രമണിയും സത്യനും തമ്മിൽ വാക്കുതർക്കും ഉണ്ടായതിനെ തുടർന്ന് സത്യനെ വെട്ടുകയായിരുന്നു. ഇതു തടയാൻ ചെന്ന സ്വന്തം ഭാര്യയെയും ചന്ദ്രമണി വെട്ടി പരിക്കേൽപ്പിച്ചു. സത്യനെ ആക്രമിക്കുന്നത് കണ്ട് ഭാര്യ ലീല രണ്ട് കിലോമീറ്റർ ഓളം ഓടി കണ്ണംകുഴിയിലെത്തി ആളുകളെ വിവരം അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുന്നതും സ്ഥലത്ത് എത്തുന്നതും.

അതിരപ്പിള്ളി പോലീസും കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും സംഭവസ്ഥലത്ത് എത്തി ചന്ദ്രമണിയെ കസ്റ്റഡിയിലെടുത്തു. സത്യന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രമണിയുടെ ഭാര്യ മായയെ ചാലക്കുടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ അപകടനില തരണം ചെയ്തു.

PREV
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന