ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവം: കാക്കനാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ

Published : Oct 11, 2026, 08:22 PM IST
kerala police jeep

Synopsis

ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കുട്ടിയുടെ സുഹൃത്തിനെ അന്വേഷിച്ചെത്തിയ കാക്കനാട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ഇവർക്കെതിരെ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

ആലുവ: ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ ആലുവ പോലീസ് പിടികൂടി. കാക്കനാട് സ്വദേശികളായ മുൻസീർ, ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.

പതിനഞ്ചുകാരന്റെ സുഹൃത്തിനെ തേടിയാണ് പ്രതികൾ എത്തിയത്. സുഹൃത്ത് എവിടെയാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദ്ദനത്തിനിരയാക്കിയത്. സംഭവത്തിൽ പിടിയിലായ പ്രതികൾക്കെതിരെ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തിന് ആവേശമായി ബിഎസ്എൻഎൽ മിനി മാരത്തൺ
യുവാവ് തോട്ടിൽവീണ് മരിച്ചനിലയിൽ; കണ്ടത് കളിക്കാനെത്തിയ കുട്ടികൾ, ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല