യുവാവ് തോട്ടിൽവീണ് മരിച്ചനിലയിൽ; കണ്ടത് കളിക്കാനെത്തിയ കുട്ടികൾ, ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Published : Oct 11, 2026, 07:05 PM IST
haripad death

Synopsis

വീടിന് സമീപമുള്ള വീച്ചുതടത്തിൽ പാലത്തിനടുത്ത് തോട്ടിൽ വീണുകിടന്ന മഹേഷിനെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണു കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്നു കരയ്‌ക്കെടുത്തു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹരിപ്പാട്: യുവാവിനെ തോട്ടിൽവീണ് മരിച്ചനിലയിൽ കണ്ടെത്തി. ചിങ്ങോലി മഹേഷ് ഭവനത്തിൽ മോഹനന്റെയും രമയുടെയും മകൻ മഹേഷ് (40) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

വീടിന് സമീപമുള്ള വീച്ചുതടത്തിൽ പാലത്തിനടുത്ത് തോട്ടിൽ വീണുകിടന്ന മഹേഷിനെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണു കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്നു കരയ്‌ക്കെടുത്തു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തൃക്കുന്നപ്പുഴ പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അൽഫാം അടുപ്പിൽനിന്ന് തീപടർന്നു; നെടുമങ്ങാട് ഹോട്ടലിൽ തീപ്പിടിത്തം
മറവി രോഗം ബാധിച്ച 93കാരിക്ക് ഗാർഡിയനായി സഹോദരി; ആറ് മാസത്തിലൊരിക്കൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകണം