
ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ഗവർമെന്റ് ആയുർവേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രിയിലെ മരുന്നിന്റെ സ്റ്റോക്ക് പരിശോധിക്കുവാൻ തീരുമാനമായി. മരുന്നിൽ കുറവുണ്ടായെന്ന് പേരിൽ താത്കാലിക ജീവനക്കാരിയായ അരുണയെ( 32) ചില ഗ്രാമപഞ്ചായത്ത് മെമ്പർമാരും ഡോക്ടറും മാനസിക പീഡപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തി്തിയിരുന്നു.
ഡിഎംഓ, എൻആർഎച്ച്എം അധികാരിയായ ഡിപിഎം എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തുന്നത്. പരിശോധന നടത്തിയതിനു ശേഷം മാത്രമേ ആശുപത്രി പ്രവർത്തനം ആരംഭിക്കുകയുള്ളൂ. കൂടാതെ സംഭവത്തെ കുറിച്ച് ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ആത്മഹത്യയെ തുടർന്ന് അരുണയുടെ ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആത്മഹത്യ കുറിപ്പിലെ കൈ അക്ഷരം പരിശോധിച്ചു തുടർ നടപടിൾ സ്വീകരിക്കുമെന്നും തൃക്കുന്നപ്പുഴ എസ് ഐ അറിയിച്ചു.
പ്രതീകാത്മക ചിത്രം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam