വലയിൽ കുരുങ്ങി രണ്ട് നാൾ, ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

Published : Apr 24, 2025, 01:51 PM IST
വലയിൽ കുരുങ്ങി രണ്ട് നാൾ, ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

Synopsis

രണ്ട് ദിവസമായി നെറ്റിൽ കുടുങ്ങി അവശനായി കിടന്ന ചേരയെ പരിക്കേൽക്കാതെ അഗ്നിരക്ഷാ സേന നെറ്റ് മുറിച്ച് രക്ഷിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വലയിൽ കുരുങ്ങിയ ചേരയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്. കഴിവൂർ വേങ്ങാപ്പൊറ്റയിലെ ഗുരു ദീപം വീട്ടിലെ വിറക് പുരയുടെ പുറത്ത് വിരിച്ചിരുന്ന നൈലോൺ നെറ്റിലാണ് ചേര കുടുങ്ങിയത്. വലയിൽ കുടുങ്ങിയ നിലയിൽ ചേരയെ കണ്ട വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

വിഴിഞ്ഞം യൂണിറ്റിൽ നിന്നും അലി അക്ബബറിൻ്റെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ സേന എത്തി. രണ്ട് ദിവസമായി നെറ്റിൽ കുടുങ്ങി അവശനായി കിടന്ന ചേരയെ പരിക്കേൽക്കാതെ അഗ്നിരക്ഷാ സേന നെറ്റ് മുറിച്ച് രക്ഷിച്ചു. അവശ നിലയിലായിരുന്നെങ്കിലും മറ്റ് പരിക്കുകളില്ലാത്തതിനാൽ ചേരയെ സമീപത്തെ കാട്ടിലേക്ക് തുറന്നുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആളില്ല, ആരവമില്ല, ഒറ്റയ്ക്കൊരു സ്ഥാനാർഥി; കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വോട്ടഭ്യർഥിച്ച് 'ചെകുത്താൻ' അജു
തലസ്ഥാനത്ത് നിന്ന് 25 പവൻ സ്വർണം മോഷ്ടിച്ച് ഇടുക്കിയിലേക്ക് മുങ്ങി, പ്രതി പിടിയിൽ