രാജ്യത്തെ ആദ്യ വൈദ്യുത റോൾ ഓൺ റോൺ ഓഫ് സർവ്വീസ് ആലപ്പുഴയിൽ ആരംഭിക്കുന്നു

By Web TeamFirst Published Mar 20, 2019, 9:27 PM IST
Highlights

റോ റോ കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റോ റോയ്ക്ക് വലിയ ബോട്ട് തന്നെ വേണമെന്നതിനാൽ കൊച്ചി കപ്പൽ ശാലയിൽ മാത്രമാണ് ഇതു നിർമ്മിക്കാൻ സംവിധാനങ്ങളുള്ളത്. വിദേശരാജ്യങ്ങളെ ആശ്രയിച്ചാൽ അത് വൻ സാമ്പത്തിക ചിലവിലേക്ക് പോകുന്നതിനാലണ് കൊച്ചി കപ്പൽശാല ആദ്യ പരിഗണനയിലുള്ളത്

ആലപ്പുഴ: ജലഗതാഗത വകുപ്പ് രാജ്യത്തെ തന്നെ ആദ്യ വൈദ്യുത റോൾ ഓൺ റോൾ ഓഫ് (റോ റോ) സർവ്വീസ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാ പഠനം എപ്രിലിൽ തുടങ്ങും. സർക്കാർ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നതന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു.

പഠനം പൂർത്തിയാക്കി തുക നിശ്ചയിച്ചാൽ ഉടൻ ടെൻഡർ ക്ഷണിക്കും. സ്ഥലങ്ങളുടെ പ്രത്യേകതയും യാത്രക്കാരുടെ തിരക്കും ബോട്ടിന്റെ കാര്യക്ഷമ തയും സംബന്ധിച്ച് വിശദമായപഠനം നടക്കേണ്ടതുണ്ട്. ജങ്കാർ പോലെ യാത്രക്കാർക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന സംവിധാനമാണ് റോ റോ. വൈക്കം - തവണക്കടവ് റൂട്ടിലായിരിക്കും ആദ്യ സർവ്വീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ഒരു സർവ്വീസ് ആണ് തുടങ്ങുന്നത്.

റോ റോ കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റോ റോയ്ക്ക് വലിയ ബോട്ട് തന്നെ വേണമെന്നതിനാൽ കൊച്ചി കപ്പൽ ശാലയിൽ മാത്രമാണ് ഇതു നിർമ്മിക്കാൻ സംവിധാനങ്ങളുള്ളത്. വിദേശരാജ്യങ്ങളെ ആശ്രയിച്ചാൽ അത് വൻ സാമ്പത്തിക ചിലവിലേക്ക് പോകുന്നതിനാലണ് കൊച്ചി കപ്പൽശാല ആദ്യ പരിഗണനയിലുള്ളത്.

റോ റോ സർവ്വീസ് വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്നതിലൂടെ സർവ്വീസിന്റെ ചിലവ് ഗണ്യമായി കുറയുമെന്നതാണ് പ്രധാന നേട്ടം.നിലവിൽ മെക്കാനിക്കൽ സംവിധാനമാണ്  റോ റോ യ്ക്കുള്ളത്. സർവ്വീസ് വലിയ നഷ്ടത്തിലുമാണ്. ക്ഷമത കൂടിയ എഞ്ചിൻ ആവശ്യമായത് കൊണ്ടുള്ള അമിത ഇന്ധനച്ചെലവാണ് പ്രധാന കാരണം. വൈദ്യുതി സംവിധനത്തിലേക്ക് മാറുന്നതോടെ മെക്കാനിക്കൽ സംവിധാനത്ത അപേക്ഷിച്ച് അറുപത് ശതമാനത്തിലേറെ  പ്രവർത്തനച്ചെലവ് കുറയും. ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്താം.

click me!