പ്ലാസ്റ്റിക് കവറില്‍ നവ‍ാജതശിശുവിന്‍റെ മൃതദേഹം; തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

Published : Jul 13, 2019, 10:33 AM ISTUpdated : Jul 13, 2019, 10:34 AM IST
പ്ലാസ്റ്റിക് കവറില്‍ നവ‍ാജതശിശുവിന്‍റെ മൃതദേഹം; തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

Synopsis

ദിവസങ്ങള്‍ മാത്രം പഴക്കമുള്ള ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തെരുവ് നായ്ക്കള്‍ പ്ലാസ്റ്റിക് കവറിലെ മൃതദേഹം കടിച്ച് വലിക്കുന്നത് വിദ്യാര്‍ത്ഥികളാണ് ആദ്യം കണ്ടത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ സ്വകാര്യ പുരയിടത്തില്‍ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിളപ്പില്‍ശാലയില്‍ ഊറ്റുകുഴിക്ക് സമീപം കാടുപിടിച്ച് കിടന്നിരുന്ന സ്വകാര്യ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ മാത്രം പഴക്കമുള്ള ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് തെരുവ് നായ്ക്കള്‍ എന്തോ കടിച്ച് വലിക്കുന്നത് കണ്ട് സംഭവം പ്രദേശവാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കവര്‍ കടിച്ച് കീറിയ നിലയിലായിരുന്നു. കുട്ടിയുടെ വലതുകാല്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ടിട്ടുണ്ട്. പട്ടികള്‍ കടിച്ച് കീറിയതാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രിസ്തുമസ് തലേന്ന് രണ്ട് കരോൾ സംഘങ്ങൾ ഏറ്റുമുട്ടി, കുട്ടികൾ ഉൾപ്പടെ പത്തോളം പേർക്ക് പരിക്ക്, ആശുപത്രിയിൽ
കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി