
പാലക്കാട്: അട്ടപ്പാടിയിൽ ക്ഷീര കർഷകന്റെ പശുക്കൾ കൂട്ടത്തോടെ ചത്തു. മണ്ണാന്തറ ഊരിലെ സെന്തിലിൻ്റെ ആറ് പശുക്കളാണ് ചത്തത്. മൂന്ന് പശുക്കൾ അവശ നിലയിലാണ്. ഇന്നലെ പശുക്കൾക്ക് കാത്സ്യത്തിന്റെ കുത്തിവെയ്പ്പെടുത്തിരുന്നുവെന്ന് സെന്തിൽ പറഞ്ഞു. എന്നാൽ അതിന് ശേഷം പശുക്കൾ അവശതയിലായിരുന്നതായി സെന്തിൽ പറയുന്നു.
കനത്ത മഴയും കാറ്റും, ഒറ്റ നിമിഷത്തിൽ അപകടം; നൊമ്പരമായി തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളുടെ കാഴ്ച
ഇന്നലെയാണ് മണ്ണാന്തറ ഊരിലെ സെന്തിലിന്റെ പത്ത് പശുക്കൾക്ക് കാത്സ്യത്തിന്റെ കുത്തിവെപ്പെടുത്തത്. തുടർന്ന് ഇന്നലെ വൈകുന്നേരം തന്നെ രണ്ട് പശുക്കൾ കുഴഞ്ഞു വീണ് ചത്തു. ഇന്ന് രാവിലെ മറ്റ് നാല് പശുക്കളെ കൂടി തൊഴുത്തിൽ ചത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വെറ്റിനറി ഉദ്യോഗസ്ഥരെ അറിയിച്ചു. അതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പശുക്കളുടെ ജഢം മാറ്റിയിരിക്കുകയാണ്. ആകെയുള്ള 10 പശുക്കളിൽ ആറെണ്ണം ചാവുകയും ബാക്കിയുള്ളവ അവശ നിലയിലുമാണ്.
'ഹാപ്പി ബർത്ത്‌ഡേ സൊ-മൈ-റ്റോ'; സൊമാറ്റോയുടെ ജന്മദിനം അതും സ്വിഗ്ഗി കൊണ്ട് പോയെന്ന് കുറിപ്പ് !
അതേസമയം, കാത്സ്യം കുത്തിവെപ്പെടുത്തതിനെ തുടർന്നാണോ മരണമെന്ന് വ്യക്തമല്ല. ഇത് പരിശോധിച്ച് വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വിഷയത്തിൽ വ്യക്തത വരൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.