മത്സ്യബന്ധനത്തിനിടെ അപകടം, പരിക്ക്, ബോട്ട് ജീവനക്കാർക്ക് രക്ഷകരായി പൊലീസ്, കടലിലെത്തി രക്ഷിച്ചു

Published : Aug 07, 2025, 11:20 AM ISTUpdated : Aug 07, 2025, 11:24 AM IST
boat accident rescue

Synopsis

തോട്ടപ്പള്ളി തീരദേശ പൊലീസ് കടലിലെത്തി ബോട്ടിൽ നിന്നും ഇവരെ രക്ഷപ്പെടുത്തി തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു. പിന്നീട് ആംബുലൻസിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയും ചെയ്തു.

ആലപ്പുഴ: മത്സ്യ ബന്ധനത്തിനിടയിൽ പരിക്കേറ്റ ജീവനക്കാർക്ക് രക്ഷകരായി പൊലീസ്. ഇന്നലെ രാവിലെ ഓർക്കിഡ് എന്ന ബോട്ടിലെ ജീവനക്കാരനായ സനൽ (39) പൊന്നാറ എന്ന ബോട്ടിലെ ജീവനക്കാരനായ പ്രിയൻ (54) എന്നിവർക്ക് മത്സ്യ ബന്ധനത്തിടയിൽ പരിക്കേറ്റിരുന്നു. വിവരറിഞ്ഞ് തോട്ടപ്പള്ളി തീരദേശ പൊലീസ് കടലിലെത്തി ബോട്ടിൽ നിന്നും ഇവരെ രക്ഷപ്പെടുത്തി തോട്ടപ്പള്ളി ഹാർബറിൽ എത്തിച്ചു. പിന്നീട് ആംബുലൻസിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയും ചെയ്തു. 

എസ്എച്ച്ഒ വിനോദ് കെ പി യുടെ നിര്‍ദേശപ്രകാരം സബ് ഇൻസ്പെക്ടർ സാബു കെ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ ഇന്ദു മിഥുൻ, സ്രാങ്ക് ലിജു, കോസ്റ്റൽ വാർഡൻമാരായ ബിനു ബാബു, ശ്രീമോൻ, ലാസ്കർ സുഭാഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. 

 

 

 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ