
വീട്ടിലേക്ക് ആംബുലൻസിൽ പോകുന്നതിനിടെ രോഗിയുടെ ആക്രമണം. നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഞായറാഴ്ട രാത്രി കാട്ടാക്കട ചീനിവിള അണപ്പാടാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. മദ്യലഹരിയിലായിരുന്ന രോഗി ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ചതാണ് അപകടത്തിന് കാരണമായത്.
'കനിവിന്‍റെ നിറവ്', കോട്ടയത്ത് 108 ആംബുലൻസിൽ പ്രസവിച്ച് യുവതി, കരുതലായി ജീവനക്കാർ
കാലിന് പരിക്കേറ്റ് കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ എത്തിയ യുവാവാണ് ആംബുലൻസ് ഡ്രൈവറുടെ കഴുത്തിന് കയറിപ്പിടിച്ചത്. നേരത്തെ ചികിത്സ തേടിയെത്തിയ സമയത്ത് ആശുപത്രിയിൽ ബഹളം വച്ചതിനേത്തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്നവർ യുവാവിനെ ആശുപത്രിയിൽ വിട്ട് മടങ്ങുകയായിരുന്നു.
ആംബുലന്‍സിനായി പൊലീസ് കാത്തുനിന്നു; റോഡപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം
ചികിത്സ നേടിയ ശേഷം കുഴിവിളയിലെ വീട്ടിലേക്ക് പോകാനാണ് യുവാവ് ആംബുലൻസ് സഹായം തേടിയത്. ആംബുലൻസിൽ ഡ്രൈവർക്കൊപ്പം സംസാരിച്ചിരുന്ന യുവാവ് അണപ്പാട് എത്തിയതോടെ അക്രമാസക്തനാവുകയായിരുന്നു. പെട്ടന്നുള്ള ആക്രമണത്തിൽ നിയന്ത്രണം നഷ്ടമായ ആംബുലൻസ് സമീപത്തെ പുഴയിടത്തിലേക്ക് മറിയുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അമലിന് അപകടത്തിൽ പരിക്കേറ്റു. അപകടത്തിൻ ശേഷം സ്ഥലത്തുനിന്ന് മുങ്ങിയ യുവാവിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡി.കോളേജില്‍ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ച കേസ്; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam