ജയിലില്‍ സഹതടവുകാരനെ ആക്രമിച്ച കേസ്, 21കാരൻ അറസ്റ്റില്‍

Published : Aug 13, 2026, 09:33 PM IST
arrest

Synopsis

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിലിൽ സഹതടവുകാരനെ ആക്രമിച്ച കേസിൽ ഐവിൻ ആന്റണി എന്നയാൾ അറസ്റ്റിലായി.

തൃശൂര്‍: ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ് ജയിലില്‍ സഹതടവുകാരനെ ആക്രമിച്ച കേസില്‍ കരുവന്നൂര്‍ പ്ലാക്കല്‍ വീട്ടില്‍ ഐവിന്‍ ആന്റണി (21) അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ 2025ലെ വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഴിക്കോട് ഐവേലിക്കകത്ത് വീട്ടില്‍ മുഹമ്മദ് (28) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ ആണ് സംഭവം. അകാരണമായി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ഐവിന്‍ മുഹമ്മദിനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തില്‍ മുഹമ്മദിന്റെ ഇടത് ഷോള്‍ഡറിന് ഗുരുതര പരിക്കേറ്റു. പ്രതിയായ ഐവിന്‍ ആന്റണിക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു. ഇരിങ്ങാലക്കുട, കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളിലായി വീടുകയറി ആക്രമണം, സ്ത്രീക്ക് മാനഹാനി വരുത്തല്‍, അടിപിടി, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ ലഹരി ഉപയോഗം തുടങ്ങിയ കേസുകളിലായി അഞ്ച് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രണയബന്ധത്തിൽ നിന്നും പിന്മാറി, പറവൂരിൽ ആൺ സുഹൃത്ത് യുവതിയെ കുത്തിക്കൊന്നു; മരിച്ചത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി
പരീക്ഷ കഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് ഹരിപ്പാട്ടെ വീട്ടിലേക്ക് മടങ്ങവേ അപകടം; ബിബിഎ വിദ്യാർഥിക്ക് ദാരുണാന്ത്യം