പരീക്ഷ കഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് ഹരിപ്പാട്ടെ വീട്ടിലേക്ക് മടങ്ങവേ അപകടം; ബിബിഎ വിദ്യാർഥിക്ക് ദാരുണാന്ത്യം

Published : Aug 13, 2026, 07:09 PM IST
bba student death

Synopsis

പരീക്ഷ കഴിഞ്ഞ് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഹരിപ്പാട് സ്വദേശി ആൽവിൻ ആണ് മരിച്ചത്. മുന്നിൽ പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ ബൈക്ക് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

ആലപ്പുഴ: പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപം ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബിബിഎ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഹരിപ്പാട് പായിപ്പാട് ആറ്റുപുറത്ത് വീട്ടിൽ മത്തായി കുര്യന്‍റെ മകൻ ആൽവിൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം ഉണ്ടായത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ആൽവിൻ.

ബുധനാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം ബൈക്കിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ആൽവിൻ. പാലക്കാടുള്ള സുഹൃത്തിനെ വീട്ടിലാക്കിയ ശേഷം ഹരിപ്പാട്ടേക്ക് വരുന്നതിനിടെയാണ് ദുരന്തമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ആൽവിന്‍റെ ബൈക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽവിൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതു വഴിയെത്തിയ മത്സ്യത്തൊഴിലാളികൾ ചേർന്നാണ് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

അമ്മ: മിനി മാത്യു. സഹോദരി: അഞ്ജു (ദുബൈ).

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് കടത്ത് കേസുകള്‍ അടക്കം 11 ക്രിമിനല്‍ കേസുകളില്‍ പ്രതി; യുവാവിനെ പിറ്റ് നിയമ പ്രകാരം ഒരു വർഷത്തേക്ക് ജയിലിലടച്ചു
വിളിച്ചിട്ട് എടുത്തില്ല, യുവതിയെ വെട്ടി യുവാവ്, കൊണ്ടത് തലയ്ക്ക്, യുവാവ് പിടിയിൽ