കോഴിക്കോട് ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി അപകടം; 5 പേർക്ക് പരിക്ക്, വാഹനങ്ങള്‍ക്കും കേടുപാട്

Published : Jun 25, 2024, 12:21 PM IST
കോഴിക്കോട് ഇന്നോവ കടയിലേക്ക് ഇടിച്ചു കയറി അപകടം; 5 പേർക്ക് പരിക്ക്, വാഹനങ്ങള്‍ക്കും കേടുപാട്

Synopsis

റോഡരികില്‍ നിന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. 

കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികില്‍ നിന്നവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. പത്തരയോടെയാണ് അപകടം ഉണ്ടായത്. എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇന്നോവ കാർ പാറയിൽ വളവിൽ വെച്ച് നിയന്ത്രണം വിട്ട് വിന്‍റേജ് റോയൽ എൻഫീൽഡ് വർക്ക് ഷോപ്പിലേക്കും തൊട്ടടുത്തെ ടൈൽ കടയിലേക്കും  ഇടിച്ചു കയറുകയായിരുന്നു. വഴിയരികിലും വർക്ക് ഷോപ്പിലും നിർത്തിയിട്ട ഏതാനും വാഹനങ്ങള്‍ക്കും കേടുപറ്റി.

PREV
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്