അതിഥി തൊഴിലാളി ക്യാമ്പുകളിലെ പരിശോധന തുടരുന്നു; 297 കേന്ദ്രങ്ങളിലായി 8,387 തൊഴിലാളികള്‍

Published : Aug 03, 2023, 07:59 PM IST
അതിഥി തൊഴിലാളി ക്യാമ്പുകളിലെ പരിശോധന തുടരുന്നു; 297 കേന്ദ്രങ്ങളിലായി 8,387 തൊഴിലാളികള്‍

Synopsis

നിയമലംഘനങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കി. 

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലും നിര്‍മ്മാണ സ്ഥലങ്ങളിലും തൊഴില്‍ വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. രണ്ടാം ദിവസമായ ഇന്ന് 155 ഇടങ്ങള്‍ പരിശോധിച്ചെന്ന് വകുപ്പ് അറിയിച്ചു. ഇതൊടെ സംസ്ഥാനത്തൊട്ടാകെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബര്‍ ഓഫീസര്‍മാരും അസി. ലേബര്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട സംഘം പരിശോധന നടത്തിയത്. ഇവിടങ്ങളിലാകെ 8387 അതിഥി തൊഴിലാളികളുള്ളതായി കണ്ടെത്തി. അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങളും രജിസ്‌ട്രേഷന്‍ നടപടികളും പരിശോധനയുടെ ഭാഗമാണ്. സംസ്ഥാനത്തെ എല്ലാ ലേബര്‍ ക്യാമ്പുകളും പരിശോധിച്ച് പ്രവര്‍ത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന.

പരിശോധനയില്‍ ലൈസന്‍സില്ലാതെയും രജിസ്‌ട്രേഷനില്ലാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍, കൃത്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നതുമായ നിയമലംഘനം എന്നിവ കണ്ടെത്തി. നിയമലംഘനങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കുകയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപഭോഗം, ക്രമിനല്‍ പശ്ചാത്തലം എന്നിവ കണ്ടെത്തുക, പകര്‍ച്ചവ്യാധി സാധ്യതകള്‍ വിലയിരുത്തുക, അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്റെ ആവശ്യകത ബന്ധപ്പെട്ടവരിലെത്തിക്കുക, നിര്‍മ്മാണ സ്ഥലങ്ങളില്‍ ഇതരസംസ്ഥാനതൊഴിലാളി നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍, ലൈസന്‍സ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ലഹരി ഉപഭോഗം, ക്രിമിനല്‍ പശ്ചാത്തലം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ പൊലീസും എക്‌സൈസും ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ്, എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച് വരും ദിവസങ്ങളില്‍ പരിശോധനകളും നടപടികളും കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 'ഇപ്പോൾ ബന്ധം നല്ല രീതിയിലാണ്, വഷളാവാതെ ശ്രദ്ധിക്കണം'; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും മന്ത്രിയുടെ മുന്നറിയിപ്പ്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്സവത്തിന് പോയി ഒന്നര മണിക്കൂറിൽ തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകളെല്ലാം ഓൺ, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണം
വനിത ഡോക്ടറെ വീഡിയോ കോൾ വിളിച്ച് പറ്റിച്ച് പണം കൈക്കലാക്കി, തലശേരി സ്വദേശിനിക്ക് നഷ്ടമായത് 10.5 ലക്ഷം, പ്രതിയെ പഞ്ചാബിൽ നിന്ന് പൊക്കി പൊലീസ്