മനോജിന്റെ വീട്ടിൽ പുതിയ അതിഥികളായി 'അമ്മയും കുഞ്ഞുമെത്തി', എങ്കിലും സങ്കടം സഹിക്കാനാകുന്നില്ല!

Published : Sep 17, 2024, 12:35 PM IST
മനോജിന്റെ വീട്ടിൽ പുതിയ അതിഥികളായി 'അമ്മയും കുഞ്ഞുമെത്തി', എങ്കിലും സങ്കടം സഹിക്കാനാകുന്നില്ല!

Synopsis

അയൽവാസി വെട്ടിക്കൊന്ന ​ഗർഭിണിയായ പശുവിന് പകരം മനോജിന്റെ തൊഴുത്തിൽ പശുവും കിടാവുമെത്തി

കൊച്ചി എറണാകുളം പിറവത്ത് തൊഴുത്തിൽ നിന്ന ഗർഭിണിയായ പശുവിനെ അയൽവാസി വെട്ടിക്കൊന്ന മനോജിന്‍റെ വീട്ടിൽ പുതിയ പശുക്കളെത്തി. സ്വന്തം മക്കളെപ്പോലെ കരുതി പരിപാലിച്ച പശു നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെങ്കിലും പുതിയ അതിഥികളെ പരിപാലിക്കുകയാണ് മനോജും ഭാര്യ സുനിതയും. നഷ്ടപ്പെട്ട പശുവിന് പകരമായി വിശ്വഹിന്ദു പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് പശുവിനേയും കിടാവിനേയും നൽകിയത്.

പുതിയ സാഹചര്യങ്ങളോട് ഇണങ്ങി വരുന്ന ഇരുവരേയും പരിചരിക്കുകയാണ് മനോജും സുനിതയും. അയൽവാസി രാജുവിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യയുടെയും മകന്‍റേയും പരിക്ക് ഭേദമായി വരുന്നു. പരിക്കേറ്റ 2 പശുക്കളും കിടാങ്ങളെയും അണുബാധയേൽക്കാതെ പരിചരിക്കുന്നു. മനോജിന്‍റെ പശുത്തൊഴുത്തിലെ മാലിന്യം തന്‍റെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നു എന്ന സംശയത്തെ തുടർന്നായിരുന്നു രാജു തൊഴുത്തിലെത്തി കോടാലികൊണ്ട് ഗ‌ർഭിണിയായ പശുവിനെ വെട്ടിക്കൊന്നത്. രാജു ഇപ്പോൾ റിമാൻഡിലാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ഥാപനത്തിലെത്തിയത് ജിഎസ്ടി ഉദ്യോ​ഗസ്ഥനെന്ന് പരിചയപ്പെടുത്തി, വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണംതട്ടി, കോ‌ടനാട് സ്വദേശി അറസ്റ്റിൽ
'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാൽ തല്ലും'; 'ഭായി'മാര്‍ക്കെതിരെ പന്തം കൊളുത്തി പ്രകടനവുമായി നാട്ടുകാർ, പെരുമ്പാവൂരിൽ ആശങ്ക!