'നവകേരള സദസ്സില്‍ അനുകൂല തീരുമാനം ഉണ്ടാകണം', നീതിക്കായി ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

Published : Nov 24, 2023, 04:54 PM IST
 'നവകേരള സദസ്സില്‍ അനുകൂല തീരുമാനം ഉണ്ടാകണം', നീതിക്കായി ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

Synopsis

കോഴിക്കോട്ടെ നവകേരള സദസ്സില്‍ അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം, പ്രതികളെ പ്രോസിക്യൂട്ട് ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ അനുകൂല തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹര്‍ഷിന ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നവകേരള സദസ്സ് സമാപിക്കുന്ന ഡിസംബര്‍ 23 ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ രണ്ടാംഘട്ട സമരം തുടങ്ങുമെന്നും ഹര്‍ഷിന പറഞ്ഞു.

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന നീതിക്കായി വീണ്ടും സമരത്തിലേക്ക് കടക്കുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഹര്‍ഷിന കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരം തുടങ്ങാന്‍ തീരുമാനം. കോഴിക്കോട്ടെ നവകേരള സദസ്സില്‍ അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം, പ്രതികളെ പ്രോസിക്യൂട്ട് ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ അനുകൂല തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹര്‍ഷിന ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നവകേരള സദസ്സ് സമാപിക്കുന്ന ഡിസംബര്‍ 23 ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ രണ്ടാംഘട്ട സമരം തുടങ്ങുമെന്ന് ഹര്‍ഷിന കോഴിക്കോട്ട് അറിയിച്ചു. തനിക്കൊപ്പമാണെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പെടെ പലവട്ടം ആവര്‍ത്തിച്ചിട്ടും അനുകൂലമായ തീരുമാനം മാത്രം സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ഹര്‍ഷിനയുടെ പ്രധാന പരാതി.

കഴിഞ്ഞ ഒക്ടോബര്‍ 23 നാണ് ജില്ല പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്ന് കേസിലെ പ്രതികളെ
പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു മാസമായിട്ടും ഇതില്‍
നടപടിയില്ല. അഞ്ചുവർഷം മുമ്പ് പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ആരോഗ്യവകുപ്പ് രണ്ട് തവണ നടത്തിയ അന്വേഷണത്തിലും കുറ്റക്കാരെ കണ്ടെത്താനായിരുന്നില്ല. നീതി തേടി ഹർഷിന നടത്തിയ സമരം 104 ദിവസം പിന്നിട്ടപ്പോഴാണ്  മെഡി. കോളേജ് പൊലീസ് അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ ഉത്തരവാദികളെ കണ്ടെത്താനായത്. 

'50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം'; ഹർഷിന വീണ്ടും സമരത്തിലേക്ക്, 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂള്‍ ബസ് ക്ലീനര്‍ പിടിയിൽ
500 രൂപ കൊടുത്ത് 70 രൂപക്ക് ജിലേബി വാങ്ങി, കടക്കാരൻ സൂക്ഷിച്ച് നോക്കിയപ്പോൾ സിനിമയിൽ ഉപയോഗിക്കുന്ന നോട്ട്! ആർട്ട് അസിസ്റ്റന്‍റ് പിടിയിൽ