
കായംകുളം: മകൻ വിദേശത്ത് വെച്ച് മരിച്ചതറിഞ്ഞ് മാതാവായ ഡോക്ടർ ജീവനൊടുക്കി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കായംകുളം സ്വദേശിനി ഡോ. മെഹറുന്നീസെയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാനഡയില്‍ എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ വിഷമം താങ്ങാനാകാതെയാണ് മെഹറുന്നീസ ആത്മഹത്യ ചെയ്തത്. ദീർഘകാലം കായംകുളം താലൂക്ക് ആശുപത്രിയിലെ സർജൻ ആയിരുന്നു ഡോക്ടർ മെഹറുന്നിസ.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam