അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ

Published : Jan 20, 2019, 10:03 PM IST
അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ

Synopsis

 പോലീസിന്‍റെ വാഹന പരിശോധനക്കിടെ അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ. കഴിഞ്ഞ ദിവസം കുറത്തികാട് എസ്ഐ വിപിന്‍റെ നേതൃത്വത്തിൽ വെട്ടിയാർ ജങ്ഷനിൽ നടത്തിയ വാഹന പരിശോധനക്കിടെ തമിഴ്നാട് തിരുനൽവേലി പേട്ടൈ വള്ളിയൂർ ശാസ്താംകോവിൽ സ്ട്രീറ്റിൽ മനക്കര ദേശത്ത് ശിവ (26) ആണ് പിടിയിലായത്. 

മാവേലിക്കര: പോലീസിന്‍റെ വാഹന പരിശോധനക്കിടെ അന്തർ സംസ്ഥാന വാഹന മോഷ്ടാവ് പിടിയിൽ. കഴിഞ്ഞ ദിവസം കുറത്തികാട് എസ്ഐ വിപിന്‍റെ നേതൃത്വത്തിൽ വെട്ടിയാർ ജങ്ഷനിൽ നടത്തിയ വാഹന പരിശോധനക്കിടെ തമിഴ്നാട് തിരുനൽവേലി പേട്ടൈ വള്ളിയൂർ ശാസ്താംകോവിൽ സ്ട്രീറ്റിൽ മനക്കര ദേശത്ത് ശിവ (26) ആണ് പിടിയിലായത്. 

വാഹന പരിശോധനയ്ക്കിടെ നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൊലേറോ ജീപ്പ് വരുന്നത് കണ്ട് എസ്ഐ കൈ കാണിച്ച് നിർത്തിച്ചു. വാഹനം ഓടിച്ചിരുന്ന ശിവ, റോഡരികിലേക്ക് വാഹനം ഒതുക്കി നിർത്തുന്നതിനിടയിൽ വാഹനത്തിൽ നിന്ന് ഒരാൾ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ശിവയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വാഹനം തമിഴ്നാട്ടിലെ പഴനിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് മാനസിലായത്. 

ഓടി രക്ഷപ്പെട്ട ശിവയുടെ കൂട്ടാളിയെ പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. അന്തർ സംസ്ഥാന വാഹനമോഷണ സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശിവ, തമിഴ്നാട്ടിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും കേരളത്തിൽ നടന്ന വാഹനമോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലൻസ് തൊണ്ടിയോടെ പൊക്കി
ഗൾഫിൽ നിന്നെത്തിയിട്ട് ദിവസങ്ങൾ മാത്രം, കല്ലുമ്മക്കായ പറിക്കാന്‍ പോയ പ്രവാസി യുവാവ് കോഴിക്കോട് കടലിൽ മരിച്ച നിലയില്‍