യുവാവ് കായലില്‍ മരിച്ച നിലയില്‍; ആളെ തിരിച്ചറിഞ്ഞത് മൃതദേഹത്തിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ നിന്ന്

By Web TeamFirst Published Jan 20, 2019, 9:13 PM IST
Highlights

മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.

ആലപ്പുഴ: വേമ്പനാട്ട് കായലില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തി. പുന്നപ്ര വട്ടയാൽ തൈച്ചിറ വേണുഗോപാലിന്‍റെ മകൻ വിഷ്ണു (28) വിനെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ രാവിലെ ആറ് മണിയോടെ കാട്ടുപറം പള്ളിക്ക് സമീപം വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതല്‍ വിഷ്ണുവിനെ കാണാതായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.

മൃതദേഹത്തിൽ നിന്ന് ലഭിച്ച അധാർ കാർഡിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ബന്ധുക്കൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ് വിഷ്ണു.


 

click me!