ആത്മഹത്യകൾക്ക് കാരണക്കാരായവരെ പുറത്ത് കൊണ്ടുവരാൻ സഹപാഠികൾ പോലും മടിക്കുന്നു, ഇന്റേണൽ മാർക്ക് സംവിധാനം നിർത്തലാക്കണമെന്ന് ബിഡിജെഎസ്

Published : Apr 14, 2026, 10:24 PM IST
nithin raj death

Synopsis

വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ നിയന്ത്രണത്തിലുള്ള ഇന്റേണൽ മാർക്ക് സംവിധാനം തുടരുന്നത് ഭയാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും, അതുകൊണ്ടാണ് പല കാര്യങ്ങളും പുറത്തു പറയാൻ വിദ്യാർത്ഥികൾക്ക് കഴിയാത്തത്

കൊച്ചി: കണ്ണൂർ ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻരാജിന്റെ ആത്മഹത്യ വിഷയത്തിൽ ഗവർണർ ഇടപെടണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടു. ആത്മഹത്യയ്ക്ക് പിന്നിലെ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ആത്മഹത്യകൾക്ക് കാരണക്കാരായവരെ പുറത്ത് കൊണ്ടുവരാൻ സഹപാഠികൾ പോലും മടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, ഇതിന് പ്രധാന കാരണമായി അധ്യാപകർ നൽകുന്ന ഇന്റേണൽ മാർക്ക് സംവിധാനത്തെ കാണുന്നതായും ബിഡിജെഎസ് ചൂണ്ടിക്കാണിച്ചു.

വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ നിയന്ത്രണത്തിലുള്ള ഇന്റേണൽ മാർക്ക് സംവിധാനം തുടരുന്നത് ഭയാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും, അതുകൊണ്ടാണ് പല കാര്യങ്ങളും പുറത്തു പറയാൻ വിദ്യാർത്ഥികൾക്ക് കഴിയാത്തതെന്നും സംഘടന വ്യക്തമാക്കി. ഈ സംവിധാനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സമഗ്രമായ പരാതി ഗവർണർക്ക് നൽകുമെന്നും അറിയിച്ചു. കാമ്പസുകളിൽ നടക്കുന്ന പല അനീതികളും വെളിച്ചത്തെത്താതെ പോകുന്നതിന് ഈ സംവിധാനമാണ് കാരണമെന്നും, വിദ്യാർത്ഥികളുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായി വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണ് എന്നും ബിഡിജെഎസ് ജില്ലാ സെക്രട്ടറി സി സതീശൻ പറഞ്ഞു. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് പുറത്ത് വിടണമെന്നും ബിഡിജെഎസ് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിക് അപ് വാനിന്റെ പിറകിലിടിച്ച് ബൈക്ക് യാത്രക്കാരൻ റോഡിൽ വീണു; രക്ഷിക്കാൻ വെട്ടിച്ച് മാറ്റിയ കെഎസ്ആർടിസി ബസ് പോസ്റ്റിലിൽ ഇടിച്ചു
ബൈക്കിൽ പിക് അപ്പ് വാനിടിച്ചു, കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു