ഓളപരപ്പില്‍ ആവേശം വിതറി അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് കോഴിക്കോട്, കൈയടിച്ച് നാടും

Published : Aug 12, 2022, 10:01 PM IST
ഓളപരപ്പില്‍ ആവേശം വിതറി അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് കോഴിക്കോട്, കൈയടിച്ച് നാടും

Synopsis

ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ  വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 

കോഴിക്കോട്: അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങിന് ചാലിപ്പുഴയിലെ പുലിക്കയത്ത് ഓളപരപ്പിൽ ആവേശകൊടിയേറ്റം.  കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയിന്റും ഇലന്തുകടവ് എന്റിങ് പോയിന്റുമാണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 

ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ  വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ലോകത്ത് വളര്‍ന്നുവരുന്ന സാഹസിക വിനോദ സഞ്ചാരം ട്രെന്റായി മാറിക്കഴിഞ്ഞെന്ന്  മന്ത്രി പറഞ്ഞു. മലബാറിന്റെ സിഗ്‌നേച്ചര്‍ ഇവന്റായി മലബാര്‍ റിവര്‍ ഫെസ്റ്റ് മാറി. ഫെസ്റ്റിലൂടെ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയുമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. സാഹസിക വിനോദ സഞ്ചാരത്തിന്റെ എല്ലാ സാധ്യതകളെയും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും. അസാധ്യമെന്ന് തോന്നുന്നത് സാധ്യമാക്കുക എന്നതാണ് സാഹസിക ടൂറിസത്തിന്റ പ്രത്യേകതയെന്നും സഞ്ചാരികള്‍ വലിയ തോതില്‍ ഈ മേഖലയിലേക്ക് കടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

കയാക്കിംഗ്, ട്രെക്കിംഗ്, ക്ലൈംബിംഗ്, റാഫ്റ്റിംഗ്, സ്‌കൂബ ഡൈവിംഗ് എന്നിങ്ങനെ നിരവധി സാഹസിക ടൂറിസം നമുക്കിടയിലുണ്ട്. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സുഗമമായി സംഘടിപ്പിക്കുന്നതിന് കേരള ടൂറിസം വകുപ്പ് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോടഞ്ചേരി പുലിക്കയത്ത് നടന്ന ചടങ്ങില്‍ ലിന്റോ ജാസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. 14ന് തിരുവമ്പാടി ഇലന്തുകടവില്‍ നടക്കുന്ന സമാപന ചടങ്ങ് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 

Read More : കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കലത്തൂര്‍,  കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, കോടഞ്ചേരി വൈസ് പ്രസിഡന്റ് ലിസി ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ്, ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, സാഹസിക ടൂറിസം സിഇഒ ബിനു കുരിയാക്കോസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരത്തില്‍ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കണ്ടില്ല, ആശുപത്രിയിൽ യുവാവിന്റെ തെറിവിളി; പൂവാർ സ്വദേശി അറസ്റ്റിൽ
ബൈക്ക് യാത്രക്കിടെ ചാക്ക് പൊട്ടി റോഡിലേക്ക് ചിതറി വീണ് അടക്ക; അപ്രതീക്ഷിത സംഭവത്തിൽ പിടിയിലായത് മൂന്ന് അടക്ക മോഷ്ടാക്കൾ