'ദിവ്യ പരിചയപ്പെടുത്തിയത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫെന്ന്, മകന് കോട്ടയം മെഡിക്കൽ കോളേജിൽ ജോലി നൽകാമെന്ന് വാഗ്ദാനം'; 50 ലക്ഷം തട്ടി, പിടിയിലായി

Published : Aug 23, 2025, 11:03 PM IST
job fraud woman arrested

Synopsis

റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടറിൽ നിന്നും 50 ലക്ഷം രൂപയാണ് ദിവ്യാ ചന്ദ്രൻ തട്ടിയത്

ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതിയെ പൊലീസ് പിടികൂടി. മാരാരിക്കുളം എസ് എന്‍ പുരം സ്വദേശി ദിവ്യാ ചന്ദ്രനെനാണ് (44) പിടിയിലായത്. ചോറ്റാനിക്കര ഭാഗത്തു നിന്ന് പൂച്ചാക്കല്‍ പൊലീസിന്‍റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത് .

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ദിവ്യ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. പാണാവള്ളി സ്വദേശിയായ റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടറിൽ നിന്നും 50 ലക്ഷം രൂപയാണ് തട്ടിയത്. കലാമിറ്റി ഫണ്ട്, പകർച്ച വ്യാധി നിവാരണ ഫണ്ട് എന്നിവയിലേക്ക് പൊതുജനങ്ങളിൽ നിന്നും ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും നല്ല പലിശ കിട്ടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന്റെ മകന് കോട്ടയം മെഡിക്കൽ കോളേജിൽ കാത്ത് ലാബ് ടെക്നീഷ്യനായി ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞും വിശ്വസിപ്പിച്ചു.

പണം കൈക്കലാക്കിയ ശേഷം ഒളിവിലായിരുന്നു ദിവ്യ. ഇവര്‍ മറ്റ് സ്റ്റേഷനുകളിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല'; എന്നെ സ്നേഹിച്ച പോലയാണ് അപ്പ ഗണേഷിനെ സ്നേഹിച്ചതെന്ന് ചാണ്ടി ഉമ്മൻ
അയ്യപ്പനെത്തിയത് ബന്ധുവിന്‍റെ കല്യാണത്തിന്, പായസത്തിൽ വീണത് പാചകത്തിന് സഹായിക്കുന്നതിനിടെ; നോവായി കല്യാണ വീട്ടിലെ മരണം