
ഇടുക്കി: പെമ്പിളൈ ഒരുമൈയേയും ടൊന്റി-ടൊന്റിയേയും തള്ളിപ്പറഞ്ഞ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. നിലപാടില്ലാത്ത ഇത്തരം സംഘടനകള്‍ വളര്‍ന്നുവരുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. പെമ്പിളൈ ഒരുമയുടെ സമരമെന്നത് ഒരു പ്രത്യേക സാഹചര്യത്തില്‍ അരാഷ്ട്രീയ വാദം വളര്‍ന്നുവന്നതാണ്. അരാഷ്ട്രീയ വാദം വളര്‍ന്നുവരുന്നത് ഒരിക്കലും ഒരു ജനാധിപത്യ രാജ്യത്തിന് ഭൂക്ഷണമല്ല ചന്ദ്രശേഖരൻ പറഞ്ഞു.
മൂന്നാറില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മൂന്നാറിലെ ടാറ്റാ കമ്പനിയുടെ കീഴിലുള്ള ഐ റ്റി ഡി ലോക്ക് ഔട്ട് ചെയ്തതത് തെറ്റാണ്. കമ്പനിക്ക് ലാഭവും തൊഴിലാളികള്‍ക്ക് ജോലിയും ലഭിക്കണം. കയര്‍ തൊഴിലാളികള്‍ക്കും തോട്ടംതൊഴിലാളികള്‍ക്കും ഒരുപോലെ ശബളം നല്‍കുന്നതിന് ഏതു സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയാലും നടപടികള്‍ സ്വീകരിക്കണം.
അതോടൊപ്പം കമ്പിയും- സര്‍ക്കാരും- ട്രൈഡ് യൂണിയനുകളും സഹകരിച്ച് വാസയോഗ്യമായ ലയങ്ങള്‍ നിര്‍മ്മിക്കണം. ജില്ലയില്‍ അഞ്ച് സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാണ്. ഏറ്റവും ആദ്യം ലഭിക്കുന്നത് ദേവികുളം നിയോജകമണ്ഡലത്തിലെ ഡി കുമാറിന്റെതാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam